അമൃത്സര്‍: പാക്കിസ്ഥാന് ജയിലുകളില്‍ കഴിയുന്ന 180 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാന്‍ പാക് സര്‍ക്കാര്‍ തീരുമാനം. മാര്‍ച്ച് 21ന് ഇവരെ മോചിപ്പിക്കുമെന്നും പാക് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. കണക്കുകള്‍ പ്രകാരം 362 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളാണ് പാക് ജയിലുകളില്‍ കഴിയുന്നത്. ഇവരില്‍ ഭൂരിഭാഗവും ഗുജറാത്തില്‍നിന്നുള്ളവരാണ്.
അന്താരാഷ്ട്ര സമുദ്രാതിര്‍ത്തി ലംഘിക്കുന്നവരെയാണ് പാക് കോസ്റ്റ് ഗാര്‍ഡ് അറസ്റ്റ് ചെയ്യുന്നത്. ഇവരുടെ ബോട്ടുകളും പിടിച്ചെടുക്കും. നേരത്തെ, ഈ മാസം ഏഴിന് കറാച്ചിയിലെ ലന്ധി ജയിലില്‍നിന്ന് 86 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാന് മോചിപ്പിച്ചിരുന്നു.
Discussion about this post