ബെംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് സംഭവിച്ച അപകടത്തിന് ശേഷം ആ സംഭവത്തിൽ ആദ്യ പ്രതികരണവുമായി വിരാട് കോഹ്‌ലി. നീണ്ട 17 വർഷത്തെ കാത്തിരിപ്പിന് ശേഷം കിരീടത്തിൽ മുത്തമിട്ട സന്തോഷത്തിൽ ആഘോഷത്തിനായി തടിച്ചുകൂടിയ ആരാധകർക്കും ക്രിക്കറ്റ് പ്രേമികൾക്കും ഒരേപോലെ നിരാശയായി.
തിരക്കേറിയ സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിക്കുകയും 50 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2025 ജൂൺ 4 ആർസിബി കുടുംബത്തിന് എന്നെന്നേക്കുമായി ഹൃദയഭേദകമായ ദിവസമായിരിക്കുമെന്ന് കോഹ്‌ലി പറഞ്ഞിരിക്കുകയാണ്. ഇരകളുടെ കുടുംബങ്ങൾക്ക് കോഹ്‌ലി അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റവർ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുകയും ചെയ്തു.
“ജൂൺ 4 പോലുള്ള ഒരു ഹൃദയഭേദകമായ നിമിഷം വേറെ ഉണ്ടാകാനില്ല. ഞങ്ങളുടെ ഫ്രാഞ്ചൈസിയുടെ ചരിത്രത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമായിരുന്നു അത്. എന്നാൽ അത് ദാരുണമായി മാറി. ഞങ്ങൾക്ക് നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെക്കുറിച്ചും പരിക്കേറ്റ ഞങ്ങളുടെ ആരാധകരെക്കുറിച്ചും ഞാൻ ചിന്തിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. നിങ്ങളുടെ നഷ്ടം ഇപ്പോൾ ഞങ്ങളുടെ കഥയുടെ ഭാഗമാണ്. ഒരുമിച്ച്, കരുതലോടെയും ബഹുമാനത്തോടെയും ഉത്തരവാദിത്തത്തോടെയും നമ്മൾ മുന്നോട്ട് പോകും,” ആർസിബി ഇൻസ്റ്റാഗ്രാമിൽ കോഹ്‌ലി പറഞ്ഞു.
അതേസമയം അന്നത്തെ അപകടത്തിന് ശേഷം പരിപാടി നടത്തിയതിനും ആഘോഷിച്ചതിനും ആർസിബി ഏറെ വിമർശനം നേരിട്ടിരുന്നു. ഇതിൽ കോഹ്‌ലിക്കാണ് കൂടുതൽ ട്രോളുകൾ കിട്ടിയത്,.













Discussion about this post