ന്യൂഡൽഹി : ഭീകരവാദ ധനസഹായ കേസിൽ കശ്മീർ വിഘടനവാദി നേതാവ് ഷബീർ അഹമ്മദ് ഷായുടെ ഇടക്കാല ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ആരോഗ്യസ്ഥിതി മോശമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഷബീർ അഹമ്മദ് ഷാ ജാമ്യാപേക്ഷ നൽകിയിരുന്നത്. ഹവാല ഇടപാടുകളിലൂടെ പണം സ്വരൂപിച്ച് രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നതിനായി ഫണ്ടിംഗ് നടത്തിയെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്.
ജാമ്യം നിഷേധിച്ച ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെ ആയിരുന്നു ഷബീർ അഹമ്മദ് ഷാ സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. ഹർജി പരിഗണിച്ച സുപ്രീം കോടതി ദേശീയ അന്വേഷണ ഏജൻസിയോട് രണ്ടാഴ്ചയ്ക്കുള്ളിൽ മറുപടി സമർപ്പിക്കാൻ നിർദ്ദേശിച്ചു. തുടർന്ന് ഇടക്കാല ജാമ്യം നിഷേധിച്ച ഡൽഹി ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരി വയ്ക്കുകയായിരുന്നു.
ജസ്റ്റിസ് വിക്രം നാഥ്, സന്ദീപ് നാഥ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. പ്രതിക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ കോളിൻ ഗോൺസാൽവസ് ആണ് ഹാജരായിരുന്നത്. ഹർജിക്കാരൻ ഗുരുതരാവസ്ഥയിലാണെന്നും അടിയന്തര ഇടക്കാല ജാമ്യം ആവശ്യമാണെന്നും പ്രതിഭാഗം വാദിച്ചെങ്കിലും സുപ്രീംകോടതി ആവശ്യം നിരസിക്കുകയായിരുന്നു.









Discussion about this post