2021 ഐപിഎൽ സീസണിൽ പഞ്ചാബ് കിംഗ്‌സ് (പിബികെഎസ്) തന്നെ അനാദരിച്ചു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ൽ രംഗത്ത്. 2018 മുതൽ 2021 വരെ കിംഗ്‌സിനായി നാല് സീസണുകൾ കളിച്ച താരമാണ് ഗെയ്ൽ. 2021 സീസ ഏപ്രിൽ 9 ന് ആരംഭിച്ചെങ്കിലും മെയ് 4 ന് കോവിഡ് -19 കാരണം അനിശ്ചിതമായി നിർത്തിവച്ചു.
പിന്നീട് സെപ്റ്റംബർ 19 ന് ടൂർണമെന്റ് പുനരാരംഭിച്ചു. പുനരാരംഭിച്ചതിന് ശേഷം ഗെയ്ൽ രണ്ട് മത്സരങ്ങളിൽ മാത്രമാണ് കളത്തിൽ ഇറങ്ങിയത്. സെപ്റ്റംബർ 28 ന് മുംബൈ ഇന്ത്യൻസിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ അവസാന മത്സരം. സെപ്റ്റംബർ 30 ന്, ‘ബബിൾ മൂലമുള്ള ” ബുദ്ധിമുട്ട് കാരണം ൻ സീസണിന്റെ ശേഷിക്കുന്ന മത്സരങ്ങളിൽ ഗെയ്ൽ പിന്മാറിയതായി പഞ്ചാബ് പ്രഖ്യാപിച്ചു.
എന്തായാലും അടുത്തിടെ ഗെയ്ൽ അതിഥിയായി പങ്കെടുക്കുന്ന ഒരു വീഡിയോ ശുഭങ്കർ മിശ്ര തന്റെ യൂട്യൂബ് ചാനലിൽ പങ്കിട്ടു. സംഭാഷണത്തിനിടെ, ഫ്രാഞ്ചൈസി അനാദരവ് കാണിച്ചതിനെക്കുറിച്ച് ഗെയ്ൽ തുറന്നുപറയുകയും തനിക്ക് വിഷാദം തോന്നിയതായി വെളിപ്പെടുത്തുകയും ചെയ്തു. അദ്ദേഹം പറഞ്ഞു:
“ഓ, സത്യം പറഞ്ഞാൽ പഞ്ചാബിനൊപ്പം എന്റെ ഐപിഎൽ അകാലത്തിൽ അവസാനിച്ചു. പഞ്ചാബ് കിംഗ്സ് എന്നെ അനാധരിച്ചു എന്ന് എനിക്ക് തോന്നി. ലീഗിൽ ഇത്രയധികം കാര്യങ്ങൾ ചെയ്ത ഒരു സീനിയർ താരത്തോട് അവർ നന്നായി പെരുമാറിയില്ല. എന്നിട്ട് നിങ്ങളെ അനാദരവ് കാണിക്കുന്നു, അവർ ഒരു കൊച്ച് കുട്ടിയോട് എന്ന പോലെ എന്നോട് പെരുമാറി. എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് എനിക്ക് ഒരു വിഷാദാവസ്ഥ അനുഭവപ്പെടുന്നത്. അതിനാൽ ആളുകൾ വിഷാദത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, എനിക്ക് മനസിലാക്കാൻ കഴിയും.”
“എനിക്ക് പണമായിരുന്നില്ല അപ്പോൾ പ്രധാനം, നിങ്ങളുടെ മാനസികാരോഗ്യമാണ് പണത്തേക്കാൾ പ്രധാനം. ഞാൻ അനിലിനെ (അനിൽ കുംബ്ലെ) വിളിച്ചു. ഞാൻ നേരിട്ട് ഒരു ചർച്ച നടത്തി, ഞാൻ പോകുന്നു എന്ന് പറഞ്ഞു, കാരണം അതേ സമയം ഞങ്ങൾക്ക് ലോകകപ്പ് വന്നു. ബയോ ബബിൾ അവിടെയും ഉണ്ടായിരുന്നു. മാനസികമായ സന്തോഷം ഇല്ലെങ്കിൽ നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല. ബബിൾ പേരും പറഞ്ഞ് പഞ്ചാബ് എന്നെ ഒഴിവാക്കുക ആയിരുന്നു.”
മുൻ വെസ്റ്റ് ഇൻഡീസ് ഇതിഹാസം തുടർന്നു:
“അനിലിനെ വിളിച്ചു സംസാരിക്കുമ്പോൾ ഞാൻ കരയുക ആയിരുന്നു. അതുപോലെ ഞാൻ ഒരിക്കലും കരഞ്ഞിട്ടില്ല. എനിക്ക് വലിയ സങ്കടമായി. അടുത്ത മത്സരത്തിൽ നിങ്ങൾക്ക് കളിക്കാം എന്ന് അന്നത്തെ നായകൻ രാഹുൽ പറഞ്ഞെങ്കിലും ഞാൻ പിന്നെ അവിടെ തുടരാൻ ആഗ്രഹിച്ചില്ല. ഞാൻ ടീം വിട്ടു.”
ആ സീസണിൽ പഞ്ചാബ് കിംഗ്സ് മോശം പ്രകടനമാണ് നടത്തിയത്. പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ് പോരാട്ടം അവസാനിപ്പിച്ചത്.













Discussion about this post