പാരീസ് : ഫ്രാൻസിലും ആശാന്തി വിതച്ച് കലാപം. സർക്കാരിനെതിരെ നടക്കുന്ന കലാപത്തിൽ ആയിരക്കണക്കിന് പേരാണ് തെരുവിലിറങ്ങിയത്. തെരുവുകളിൽ നിരവധി വാഹനങ്ങൾ കത്തിക്കപ്പെട്ടു. 200 പേരെ അറസ്റ്റ് ചെയ്തതായി ഫ്രഞ്ച് പോലീസ് സ്ഥിരീകരിച്ചു.
രാജ്യത്തെ പ്രധാനമന്ത്രിമാരുടെ മാറ്റവും ആയി ബന്ധപ്പെട്ടാണ് പ്രതിഷേധം ആരംഭിച്ചത്. അടുത്തകാലങ്ങളിലായി മൂന്ന് പ്രധാനമന്ത്രിമാരാണ് ഫ്രാൻസിൽ മാറ്റപ്പെട്ടത്. പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആണ് ഇതിന് പിന്നിൽ എന്നാണ് പ്രതിഷേധക്കാർ പറയുന്നത്. സമൂഹമാധ്യമങ്ങളിലൂടെ ആണ് ആദ്യം പ്രതിഷേധം ആരംഭിച്ചത്. പിന്നീട് ഇവർ തെരുവിലേക്ക് ഇറങ്ങുകയായിരുന്നു.
പ്രതിഷേധക്കാർ തെരുവിലിറങ്ങി ആക്രമണങ്ങൾ ആരംഭിച്ചതോടെ 80,000 പോലീസുകാരെ വിന്യസിച്ചതായി ഫ്രഞ്ച് സർക്കാർ വ്യക്തമാക്കി. ബുധനാഴ്ച 200 പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫ്രഞ്ച് സർക്കാരിലെ സ്ഥിരത ഇല്ലായ്മയാണ് ജനങ്ങളുടെ പ്രതിഷേധങ്ങൾക്ക് കാരണമായിരിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഫ്രാൻസിൽ നാലു പ്രധാനമന്ത്രിമാർ ആണ് മാറ്റപ്പെട്ടത്. പ്രതിഷേധക്കാരുടെ ആക്രമണങ്ങളിൽ വൈദ്യുതിയും ട്രെയിൻ ഗതാഗതവും ഉൾപ്പെടെ തടസ്സപ്പെട്ടിട്ടുണ്ട്.
Discussion about this post