ഏഷ്യാ കപ്പ് ടി-20 ടൂർണമെന്റിലെ ഇന്ത്യ പാകിസ്ഥാൻ മത്സരം റദ്ദാക്കണമെന്ന പൊതുതാത്പര്യ ഹർജി സുപ്രീം കോടതി തള്ളി. മത്സരത്തെ മത്സരമായി കാണണം എന്നും എന്തിനാണ് ഇത്ര തിടുക്കുമെന്നും ജസ്റ്റിസ് ജെകെ മഹേശ്വരി, വിജയ് ബിഷ്‌ണോയ് എന്നിവരടങ്ങുന്ന ബെഞ്ച് ചോദിച്ചു. അടിയന്തര വാദം വേണം എന്ന ആവശ്യവും തള്ളി.
മിസ് ഉർവശി ജെയ്ൻ കീഴിൽ നാല് നിയമവിദ്യാർഥികളാണ് ഭരണഘടനയുടെ ആർട്ടിക്കിൾ 32 പ്രകാരമുള്ള ഒരു പൊതുതാത്പര്യ ഹർജി ഫയൽ ചെയ്തത്. ഇന്ത്യ-പാകിസ്ഥാൻ ടി20 ക്രിക്കറ്റ് മത്സരം റദ്ദാക്കാൻ അടിയന്തര നിർദ്ദേശങ്ങൾ നൽകണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു. പോരാട്ടം ദേശിയ അന്തസ്സിനെ ഹനിക്കുനത് ആണെന്നുള്ള വാദമാണ് ഹർജിക്കാർ മുന്നോട്ട് വെച്ചത്. ഞായറാഴ്ചയാണ് ഏവരും കാത്തിരുന്ന ഇന്ത്യ- പാകിസ്ഥാൻ പോരാട്ടം.
‘എന്താണ് ഇത്ര തിരക്ക്, അതൊരു മത്സരമാണ് അത് അങ്ങനെ തന്നോ പോകട്ടെ. ഈ ഞായറാഴ്ച്ചയാണ് മത്സരം. എന്ത് ചെയ്യാനാണ്?, സുപ്രീം കോടതി ചോദിച്ചതായി ബാർ ആൻഡ് ബെഞ്ച് റിപ്പോർട്ട് ചെയ്യുന്നു.
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ- പാകിസ്ഥാനുമായി ഈ മത്സരം കളിക്കരുതെന്ന് പറയുന്നവർ നിരവധിയാണ്. ഈ അടുത്ത് നടന്ന ലെജൻഡ് ക്രിക്കറ്റിൽ ഇന്ത്യൻ താരങ്ങൾ പാക്കിസ്ഥാനെതിരായ മത്സരത്തിൽ നിന്ന് പിന്മാറിയിരുന്നു. അതെ നിലപാട് തന്നെ ഇവിടെയും വേണം എന്നാണ് പറയുന്നത്.
ഇന്ത്യ- പാകിസ്ഥാനുമായി ബൈലാറ്ററൽ പരമ്പരകളിൽ കളിക്കുന്നത് തുടരുമെന്നും ബഹുരാഷ്ട്ര പരമ്പരകളിൽ കളിക്കില്ല എന്നുമാണ് ബിസിസിഐ പറയുന്ന നിലപാട്.
Discussion about this post