യുഎഇ ബാറ്റർ ജുനൈദ് സിദ്ദിഖിനെ പുറത്താക്കാനുള്ള അവസരം ഉണ്ടായിട്ടും സ്പോർട്സ്മാൻ സ്പിരിറ്റിൽ അത് വേണ്ട എന്ന് വെച്ച ഇന്ത്യൻ തീരുമാനത്തിന് കൈയടികൾ കിട്ടുമ്പോൾ ആ രീതിയെ വിമർശിക്കുകയാണ് ആകാശ് ചോപ്ര. ഈ ഒരു മത്സരത്തിൽ ആയതുകൊണ്ട് മാത്രമാണ് ഇതൊക്കെ നടന്നതെന്നും അല്ലാതെ മത്സരമായിരുന്നു എങ്കിൽ ഇതൊന്നും നടക്കിലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
എല്ലാത്തിന്റെയും തുടക്കം ഇങ്ങനെയാണ്: പതിമൂന്നാം ഓവറിലെ മൂന്നാം പന്തിൽ യുഎഇയുടെ ജുനൈദ് സിദ്ദിഖ്, ശിവം ദുബെയുടെ ഷോർട്ട് പിച്ച് പന്തിൽ ഷോട്ടിനായി ശ്രമിക്കുന്നു. ജുനൈദ് ക്രീസിൽ നിന്ന് പുറത്തിറങ്ങി എന്ന് മനസിലാക്കിയ സഞ്ജു പന്ത് നേരെ സ്റ്റമ്പിലേക്ക് എറിയുന്നു. പ്രധാന അമ്പയർ ഇതോടെ തീരുമാനം മൂന്നാം അമ്പയറിന് കൈമാറി, റീപ്ലേകളിൽ ജുനൈദിന്റെ കാൽ പോപ്പിംഗ് ക്രീസിൽ നിന്ന് പുറത്താണെന്ന് തെളിഞ്ഞു. ഇതോടെ സ്‌ക്രീനിൽ “ഔട്ട്” എന്ന് തെളിഞ്ഞു, പക്ഷേ ദുബൈ റണ്ണപ്പ് എടുക്കുന്നതിന് ഇടയിൽ ടവൽ താഴെ വീണെന്ന് ജുനൈദ് പറഞ്ഞു. ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് അപ്പീൽ പിനാവലിക്കുകയും സ്പോർട്സ്മാൻ സ്പിരിറ്റ് കാണിക്കുകയും ചെയ്തു.
ചോപ്ര ഈ വിഷയത്തിൽ പറഞ്ഞത് ഇങ്ങനെ: “എന്റെ അഭിപ്രായത്തിൽ ഇത് ഒരു പ്രത്യേക സംഭവമാണ്. [പാകിസ്ഥാന്റെ] സൽമാൻ ആഘ സെപ്റ്റംബർ 14 ന് കളിക്കുന്നുണ്ടായിരുന്നെങ്കിൽ, കളി എങ്ങോട്ട് വേണമെങ്കിലും തിരിയാമെന്ന അവസ്ഥയിൽ അവൻ [സൂര്യകുമാർ] അങ്ങനെ ചെയ്യില്ലായിരുന്നു. സഞ്ജുവിന്റെ നല്ലൊരു ത്രോ ആയിരുന്നു അത്. അവന്റെ പ്രസൻസ് ഓഫ് മൈൻഡ് മികച്ചതായിരുന്നു” ആകാശ് ചോപ്ര പറഞ്ഞു.
” ഔട്ട് എന്നാൽ ഔട്ടാണ്. പ്രശ്‌നം എന്താണെന്ന് വെച്ചാൽ നിങ്ങൾ ഇതിൽ ധാർമികതയും മഹാമനസ്‌കതയും ഒരുമിച്ച് കൊണ്ടുവന്നാൽ നാളെ അത് പ്രശ്‌നമായേക്കാം. ഇതുപോലെ ഒരു സാഹചര്യത്തിൽ എന്തുകൊണ്ട് ഇങ്ങനെ ചെയ്യുന്നില്ല എന്ന ചോദ്യം വരും. എന്തിനാണ് ആ വഴിയിലൂടെ പോകുന്നത്? അടുത്ത തവണ നിങ്ങൾ മറിച്ചൊരു പ്രവർത്തി ചെയ്താൽ നിങ്ങളെ ചതിയൻ എന്ന് പലരും വിളിക്കും.”
അതേസമയം മത്സരത്തിൽ ഇന്ത്യ ജയിച്ചെങ്കിലും ടോസ് കിട്ടിയിട്ട് ബാറ്റിംഗ് തിരഞ്ഞെടുക്കാത്തതിനെ പലരും കുറ്റപ്പെടുത്തുന്നുണ്ട്.
Discussion about this post