2025 ലെ ഏഷ്യാ കപ്പിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഹൈ വോൾട്ടേജ് പോരാട്ടത്തിന് മുന്നോടിയായി പാകിസ്ഥാന്റെ യുവ ബാറ്റ്സ്മാൻ സയിം അയൂബിനെയും ഇന്ത്യയുടെ മികച്ച ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയെയും കുറിച്ച് അഭിപ്രായവുമായി മുൻ പാകിസ്ഥാൻ താരം തൻവീർ അഹമ്മദ് രംഗത്ത്. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യക്ക് ആദ്യ മത്സരത്തിൽ യുഎഇക്ക് എതിരെ ഒമ്പത് വിക്കറ്റിന്റെ തകർപ്പൻ ജയം നേടാൻ സാധിച്ചിരുന്നു. മത്സരത്തിൽ കുൽദീപ് യാദവ് 2.1 ഓവറിൽ ഏഴ് റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റുകൾ വീഴ്ത്തി, മികച്ച പ്രകടനം കാഴ്ചവച്ചു.
എന്തായാലും ഇനി സെപ്റ്റംബർ 14 ന് ദുബായ് ഇന്റർനാഷണൽ നടന്ന പാകിസ്ഥാനെതിരായ മത്സരത്തിലാണ് ഇന്ത്യയുടെ ശ്രദ്ധ മുഴുവൻ. സമീപകാലത്ത് ഇന്ത്യ പാകിസ്ഥാനെതിരായ മത്സരങ്ങളിൽ എല്ലാം ആധിപത്യം പുലർത്തിയിട്ട് ഉണ്ടെങ്കിലും ടി 20 ഫോർമാറ്റിലാണ് മത്സരം നടക്കുന്നത് എന്നതിനാൽ തന്നെ ആ ഒരു അപ്രവചന സ്വഭാവം നിലനിൽക്കുന്നു.
എന്തായാലും മുൻ പാകിസ്ഥാൻ ഓൾറൗണ്ടർ തൻവീർ അഹമ്മദ് ഇപ്പോൾ ഒരു പ്രവചനം നടത്തി രംഗത്ത് വന്നിരിക്കുകയാണ്. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളറും ഇന്ത്യ കണ്ട ഏറ്റവും മികച്ച താരങ്ങളുമായ ബുംറയെ വിശേഷിപ്പിക്കാമെങ്കിലും, 23 കാരനായ സയിം അയൂബ് ബുംറയെ തകർത്തടിക്കുമെന്ന് പറയുകയും ചെയ്തിരിക്കുകയാണ്.
“ഈ ഏഷ്യാ കപ്പിൽ സയിം അയൂബ് ബുംറയെ ഒരു ഓവറിൽ ആറ് സിക്സറുകൾ അടിക്കുമെന്ന് ഞാൻ കരുതുന്നു,” അഹമ്മദ് പറഞ്ഞു.
Discussion about this post