ഇന്ത്യയുടെ ടി20 ഐ വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ അടുത്തിടെ ഒരു റാപ്പിഡ് ഫയർ സെഗ്‌മെന്റിന്റെ ഭാഗമായി പങ്കെടുത്തിരുന്നു. അവിടെ അദ്ദേഹം നേരിട്ടതിൽ വച്ച് ഏറ്റവും കടുപ്പമേറിയ ബൗളറുടെ പേര് ഉൾപ്പെടെ രസകരമായ ചില ഉത്തരങ്ങൾ നൽകി. ബുധനാഴ്ച ദുബായിൽ യുഎഇയ്‌ക്കെതിരായ ഇന്ത്യയുടെ 2025 ഏഷ്യാ കപ്പ് ഉദ്ഘാടന മത്സരത്തിൽ ഗിൽ ഭാഗമായിരുന്നു.
93 പന്തുകൾ ബാക്കി നിൽക്കെ 58 റൺസ് പിന്തുടർന്ന ഇന്ത്യ ഒമ്പത് വിക്കറ്റിന്റെ തകർപ്പൻ വിജയത്തിലേക്ക് കുതിച്ചപ്പോൾ 26 കാരനായ ഗിൽ ഒമ്പത് പന്തിൽ 20* റൺസ് നേടി തിളങ്ങി. സോണി സ്പോർട്സ് ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട വിഡിയോയിൽ നടന്നുകൊണ്ടിരിക്കുന്ന ടൂർണമെന്റിനായി താൻ ഒമ്പത് ബാറ്റുകൾ എടുത്തിട്ടുണ്ടെന്ന് ഗിൽ വെളിപ്പെടുത്തി.
കൂടെ ബാറ്റ് ചെയ്യാൻ ഇഷ്ടമുള്ള താരമായി ശുഭ്മാൻ ഗിൽ, അഭിഷേക് ശർമ്മയെ തിരഞ്ഞെടുത്തു. എബി ഡിവില്ലിയേഴ്‌സിന്റെ സ്കൂപ്പ് ഷോട്ട് തന്റെ ശേഖരത്തിൽ ചേർക്കാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം സമ്മതിച്ചു. ഇംഗ്ലണ്ട് ഇതിഹാസം ജെയിംസ് ആൻഡേഴ്‌സണെ താൻ നേരിട്ട ഏറ്റവും കടുപ്പമേറിയ ബൗളറായി ഗിൽ തിരഞ്ഞെടുത്തു. ഇന്ത്യയുടെ 2025 ചാമ്പ്യൻസ് ട്രോഫി വിജയം തന്റെ കരിയറിലെ ഏറ്റവും സവിശേഷമായ നിമിഷങ്ങളിലൊന്നായി അദ്ദേഹം തിരഞ്ഞെടുത്തു.
ഗില്ലിനെ സംബന്ധിച്ച് ഇന്ത്യൻ ടീമിലെ നിലവിലെ ഏറ്റവും പ്രധാനപ്പെട്ട താരമായിരിക്കെ ടി 20 ടീമിൽ സ്ഥിരസ്ഥാനം ഉറപ്പിക്കാൻ ഈ ടൂർണമെന്റിലെ മികച്ച പ്രകടനം അത്യാവശ്യമാണ്.
Discussion about this post