ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനും ആറ്റുകാൽ ക്ഷേത്രത്തിനും ബോംബ് ഭീഷണി. പദ്മനാഭസ്വാമി ക്ഷേത്രത്തിലാണ് ഇമെയിൽ വഴി ഭീഷണി സന്ദേശമെത്തിയത്. രണ്ട് ക്ഷേത്രത്തിലും ബോംബ് വെച്ചിട്ടുണ്ടെന്നും വൈകീട്ടോടെ ഫോടനമുണ്ടാകുമെന്നുമായിരുന്നു സന്ദേശം.
ഇതേ തുടർന്ന് രണ്ട് ക്ഷേത്രങ്ങളിലും പോലീസും ബോംബ് സ്‌ക്വാഡും ഉൾപ്പെടെ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല.
Discussion about this post