സഞ്ജു ശൈലി മാറ്റുക അല്ലാതെ വഴിയില്ല!
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം നിഖിൽ ചോപ്ര സഞ്ജു സാംസണുമായി ബന്ധപ്പെട്ട് വ്യത്യസ്തത നിരീക്ഷണവുമായി രംഗത്ത്. ശുഭ്മാൻ ഗിൽ വൈസ് ക്യാപ്റ്റനായി ടി20ഐ ടീമിൽ തിരിച്ചെത്തിയതോടെ, യുഎഇക്കെതിരായ ഇന്ത്യയുടെ ഏഷ്യാ കപ്പ് 2025 മത്സരത്തിൽ അഭിഷേക് ശർമ്മയ്‌ക്കൊപ്പം ഓപ്പണറായി അദ്ദേഹം വരികയും ഇത് കാരണം സഞ്ജുവിന് സ്ഥാനം മധ്യനിരയിലേക്ക് ആകുകയും ചെയ്‌തു.
ഇന്ന് ദുബായിൽ നടക്കുന്ന പാകിസ്ഥാനെതിരായ ഇന്ത്യയുടെ മത്സരത്തിന് മുന്നോടിയായി, മലയാളി താരം തന്റെ പുതിയ സ്ഥാനവുമായി പൊരുത്തപ്പെടേണ്ടതുണ്ടെന്ന് ചോപ്ര അഭിപ്രായപ്പെട്ടു. അദ്ദേഹം പറഞ്ഞു. “സഞ്ജു സാംസണിന്റെ ഏറ്റവും മികച്ച പ്രകടനം കാണാൻ, ഇന്ത്യൻ ടീമിന് മോശം ദിവസം ഉണ്ടാകണം. ഇന്ത്യക്ക് തുടക്കത്തിലേ വിക്കറ്റുകൾ വീണാൽ മാത്രമേ സഞ്ജുവിന് ഇറങ്ങാൻ അവസരം കിട്ടുക ഉള്ളു. സഞ്ജുവിന് കുറച്ച് പന്തുകൾ മാത്രമാണ് കളിക്കാൻ അവസരം കിട്ടുന്നത് എങ്കിൽ ആദ്യ പന്ത് മുതൽ അവൻ രീതികൾ മാറ്റണം.” ചോപ്ര പറഞ്ഞു.
യുഎഇ മത്സരത്തിൽ അർഷ്ദീപ് സിംഗിനെ ഒഴിവാക്കിയതിനെക്കുറിച്ചും ചോപ്ര സംസാരിച്ചു. മൂന്ന് മികച്ച സ്പിന്നർമാരുടെ സാന്നിധ്യവും അക്ഷർ പട്ടേലിന്റെ ബാറ്റിംഗ് കഴിവുമാണ് ഇടംകൈയ്യൻ പേസറെ ഒഴിവാക്കാനുള്ള പ്രധാന കാരണമെന്ന് അദ്ദേഹം വിശദീകരിച്ചു. ചോപ്ര പറഞ്ഞു:
“നിങ്ങൾക്ക് മൂന്ന് മികച്ച സ്പിന്നർമാരുണ്ട്, അവരുടെ ദിവസം ആരെങ്കിലും കളി ജയിപ്പിക്കും. അക്ഷർ എട്ടാം നമ്പറിൽ ബാറ്റ് ചെയ്യാൻ വന്നാൽ, ബാറ്റിങ്ങിലും ഡെപ്ത്ത് കിട്ടും. ഏറ്റവും പ്രധാനമായി യുഎഇ മണ്ണിലെ സ്പിൻ അനുകൂല ട്രാക്ക് നമ്മൾ ശ്രദ്ധിക്കണം. അതുകൊണ്ടാണ് അർഷ്ദീപ് സിംഗിന് അവസരം ലഭിക്കാത്തതെന്ന് ഞാൻ കരുതുന്നു.ടീമിൽ മാറ്റങ്ങളൊന്നും ഞാൻ കാണുന്നില്ല.”
ഒരു മത്സരത്തിൽ നിന്ന് രണ്ട് പോയിന്റുമായി ഇന്ത്യ നിലവിൽ ഗ്രൂപ്പ് എയിൽ ഒന്നാമതായിൽ നിൽക്കുന്നു. ഇന്ന് ജയിച്ചാൽ ഇന്ത്യ സൂപ്പർ 4 ൽ എത്തും.
Discussion about this post