ഏഷ്യാ കപ്പ് ഒകെ നടക്കുന്ന സമയം അല്ലെ, യുവതാരങ്ങൾ ഹാപ്പിയാക്കട്ടെ; പുതിയ ടീം പ്രഖ്യാപനത്തിൽ ഞെട്ടിച്ച് ബിസിസിഐ
ഈ മാസം അവസാനം കാൺപൂരിൽ നടക്കുന്ന ഓസ്‌ട്രേലിയ എയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമുകളെ ബിസിസിഐ ഇന്ന് പ്രഖ്യാപിച്ചു. സെപ്റ്റംബർ 30, ഒക്ടോബർ 3, ഒക്ടോബർ 5 തീയതികളിൽ ഗ്രീൻ പാർക്ക് സ്റ്റേഡിയത്തിലാണ് പരമ്പര നടക്കുക, എല്ലാ മത്സരങ്ങളും ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1:30 ന് ആരംഭിക്കും.
പരമ്പരയ്ക്കായി സെലക്ടർമാർ രണ്ട് വ്യത്യസ്ത നേതാക്കളെ തിരഞ്ഞെടുത്തു. ആദ്യ മത്സരത്തിൽ രജത് പട്ടീദാർ ടീമിനെ നയിക്കുമ്പോൾ തിലക് വർമ്മ രണ്ടാമത്തെയും മൂന്നാമത്തെയും മത്സരങ്ങൾക്കായി ടീമിനെ നയിക്കും. അവിടെ പട്ടീദാർ ഉപനായക സ്ഥാനത്തേക്ക് വരും. ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും തിളങ്ങിയ യുവതാരങ്ങളായ റിയാൻ പരാഗ്, ആയുഷ് ബദോണി, രവി ബിഷ്ണോയ്, അഭിഷേക് ശർമ്മ, പ്രഭ്സിമ്രാൻ സിംഗ് എന്നിവർ ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. ഇടംകൈയ്യൻ പേസർ അർഷ്ദീപ് സിംഗ്, പേസർ ഹർഷിത് റാണ എന്നിവർ അവസാന രണ്ട് മത്സരങ്ങൾക്കായി ടീമിനൊപ്പം ചേരും.
അതേസമയം സ്‌ക്വാഡിൽ ഇടം പിടിക്കും എന്ന് കരുതിയ രോഹിതും കോഹ്‌ലിയും ടീമിലിടം പിടിച്ചില്ല എന്നത് നിരാശയായി. ഇവരെ പരിഗണിക്കും എന്ന വിചാരത്തിൽ ഇരിക്കുന്ന ആരാധകർക്ക് ഇനി ഇവരെ ഇന്ത്യയുടെ ഓസ്‌ട്രേലിയക്ക് എതിരെ ഒക്ടോബർ അവസാനം നടക്കുന്ന ഏകദിന പരമ്പരയിലെ കാണാൻ സാധിക്കുക ഉള്ളു. അവിടെ രോഹിത് തന്നെ ഇന്ത്യയെ നയിക്കും എന്നാണ് കരുതപ്പെടുന്നത്.
ഒന്നാം ഏകദിനം: പട്ടിദാർ (സി), പ്രഭ്‌സിമ്രാൻ (ഡബ്ല്യുകെ), പരാഗ്, ബഡോണി, ഷെഡ്‌ഗെ, വിപ്രജ്, നിശാന്ത് സിന്ധു, ഗുർജപ്‌നീത്, യുധ്വീർ സിംഗ്, ബിഷ്‌ണോയ്, പോറെൽ (ഡബ്ല്യുകെ), പ്രിയാൻഷ്, സിമർജീത്.
രണ്ടാമത്തെയും മൂന്നാമത്തെയും ഏകദിനം: തിലക് (സി), പട്ടിദാർ (വിസി), അഭിഷേക്, പ്രഭ്‌സിമ്രാൻ (ഡബ്ല്യുകെ), പരാഗ്, ബഡോണി, ഷെഡ്‌ഗെ, വിപ്രജ്, നിഷാന്ത്, ഗുർജപ്‌നീത്, യുധ്വീർ, ബിഷ്‌ണോയ്, പോറെൽ (ഡബ്ല്യുകെ), ഹർഷിത്, അർഷ്ദീപ്.
Discussion about this post