ഇന്ത്യ – പാകിസ്ഥാൻ ഏഷ്യാ കപ്പ് പോരാട്ടം നടക്കുമ്പോൾ അതിൽ ഒരു ആവേശപ്പോരാട്ടം കാണാം എന്ന് കരുതിയവർക്ക് ശരിക്കും തെറ്റി. കരുത്തരായ ഇന്ത്യൻ സംഘത്തിന് മുന്നിൽ ഉത്തരമില്ലാതെ പാകിസ്ഥാൻ വീണപ്പോൾ തകർപ്പൻ ജയത്തോടെ സൂപ്പർ 4 ഉറപ്പിക്കുക ആയിരുന്നു സൂര്യകുമാറും സംഘവും. പാകിസ്ഥാൻ ഉയർത്തിയ 128 റൺ ലക്ഷ്യം പിന്തുടർന്ന ഇന്ത്യ 7 വിക്കറ്റിന്റെ ജയമാണ് സ്വന്തമാക്കിയത്.
അതേസമയം മത്സരത്തിനിറങ്ങുന്നതിന് മുമ്പുതന്നെ പാകിസ്ഥാന് നാണക്കേട് ഉണ്ടാക്കിയ ഒരു സംഭവം ദേശീയഗാനത്തിന്റെ സമയത്ത് നടന്നു. ടോസ് നേടിയ പാക് ക്യാപ്റ്റൻ സൽമാൻ അലി ആഗ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തിന് മുമ്പുള്ള ദേശീയഗാനത്തിന്റെ സമയത്ത് ഇരുടീമിലെ താരങ്ങളും ടീം വൃത്തങ്ങളും അണിനിരക്കുന്നു.
ആദ്യം മുഴങ്ങുക പാകിസ്ഥാന്റെ ഗാനം ആയിരിക്കുമെന്നും പിന്നാലെ ആയിരിക്കുമെന്നും ഇന്ത്യയുടെ ദേശിയ ഗാനം പിന്നാലെ ആയിരിക്കുമെന്നും ആയിരുന്നു അന്നൗൻസ് ചെയ്തിരുന്നത്. എന്നാൽ പാകിസ്ഥാന്റെ ദേശിയ ഗാനത്തിന് പകരം ‘ജലേബി ബേബി’യെന്ന വൈറൽ ആൽബം സോങ്ങായിരുന്നു സ്റ്റേഡിയത്തിലാകെ മുഴങ്ങിയത്. അബദ്ധം മനസിലാക്കിയ ബന്ധപ്പെട്ടവർ ഉടൻ തന്നെ തെറ്റ് തിരുത്തുകയും ചെയ്തു.
മത്സരത്തിന് മുമ്പുതന്നെ നാണക്കേട് കിട്ടിയ പാകിസ്ഥാന് മത്സരഫലവും പിന്നാലെ ഉള്ള അപമാനം കൂടി ചേർത്തതോടെ മറക്കാൻ ആഗ്രഹിക്കുന്ന ദിവസമായി ഇത് മാറി.
https://twitter.com/i/status/1967237889747792230
Discussion about this post