ഞായറാഴ്ച ദുബായിൽ നടന്ന 2025 ഏഷ്യാ കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ പോരാട്ടത്തിൽ പാകിസ്ഥാനെതിരായ ഇന്ത്യയുടെ ഏഴ് വിക്കറ്റ് വിജയത്തിന് ശേഷം, മത്സരത്തിന് ശേഷം എതിരാളികളുമായി പതിവ് ഹസ്തദാനം നൽകാൻ ഇന്ത്യ വിസമ്മതിച്ചു. സാധാരണ മത്സരം ജയിച്ചാലും തോറ്റാലും അതൊന്നും നോക്കാതെ ടീമുകൾ കൊടുക്കുന്ന ഹസ്തദാനം നൽകാത്തത് വഴി ഇന്ത്യ തങ്ങളുടെ നിലപാട് കാണിക്കുക ആയിരുന്നു.
ഏപ്രിലിൽ പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണം, ഏഷ്യാ കപ്പിൽ ഇന്ത്യ പാകിസ്ഥാനെ നേരിടണമോ എന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ടു. സർക്കാർ പങ്കാളിത്തത്തിന് അനുമതി നൽകിയെങ്കിലും, പലരും മത്സരം ബഹിഷ്‌കരിക്കാൻ ആവശ്യപ്പെട്ടു.
എന്നിരുന്നാലും, ബിസിസിഐ ഇന്ത്യ കളിക്കണം എന്നുള്ള നിലപാടാണ് എടുത്തത്. ഇന്ത്യ കളിക്കുമെങ്കിലും തങ്ങളുടെ നിലപാടിൽ വിട്ടുവീഴ്ച ചെയ്യില്ലെന്ന് സൂര്യകുമാർ വ്യക്തമാക്കിയിരുന്നു. ഹസ്തദാനം ഉപേക്ഷിക്കാനുള്ള തീരുമാനത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകൾ ഇങ്ങനെ:
“നമ്മുടെ സർക്കാരും ബിസിസിഐയും ഒരുമിച്ച് നിന്നു. മത്സരം കളിക്കാൻ വേണ്ടി മാത്രമാണ് ഞങ്ങൾ ഇവിടെ വന്നതെന്ന് എനിക്ക് തോന്നുന്നു. അവർക്ക് ഞങ്ങൾ ശരിയായ മറുപടി നൽകിയെന്ന് ഞാൻ കരുതുന്നു. ജീവിതത്തിൽ വളരെ കുറച്ച് കാര്യങ്ങൾ മാത്രമേ സ്പോർട്സ്മാൻ സ്പിരിറ്റിന് മുന്നിലുള്ളൂ. പഹൽഗാം ഭീകരാക്രമണത്തിന്റെ എല്ലാ ഇരകളോടും ഒപ്പം ഞങ്ങൾ നിലകൊള്ളുന്നു, അവരുടെ കുടുംബങ്ങളോടും ഞങ്ങൾ നിലകൊള്ളുന്നു. ഞാൻ പറഞ്ഞതുപോലെ, ഓപ്പറേഷൻ സിന്ദൂരിൽ പങ്കെടുത്ത നമ്മുടെ ധീരരായ സായുധ സേനയ്ക്ക് ഞങ്ങൾ ഈ വിജയം സമർപ്പിക്കുന്നു,” മത്സരശേഷം നടന്ന പത്രസമ്മേളനത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു.
അതേസമയം ഇന്ത്യ ഹസ്തദാനം കൊടുക്കാതെ പോയ നിലപാടിനെതിരെ പാകിസ്ഥാനിലെ മുൻ താരങ്ങളടക്കം രംഗത്ത് വന്നിട്ടുണ്ട്.
View this post on Instagram
Discussion about this post