പുതിയ ഇന്ത്യ ഭീകരതയ്‌ക്കെതിരെ ശക്തമായി പ്രതികരിക്കുക മാത്രമല്ല, ആരുടെയും ആണവഭീഷണികളെ ഭയപ്പെടുന്നില്ല എന്നതിന്റെ തെളിവാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരതമാതാവിന്റെ സുരക്ഷയ്ക്ക് രാജ്യം അതീവ മുൻഗണന നൽകുന്നു. പാകിസ്താൻ ഭീകരർ നമ്മുടെ സഹോദരിമാരുടെയും പെൺമക്കളുടെയും സിന്ദൂരം നീക്കം ചെയ്തു. നമ്മൾ ഓപ്പറേഷൻ സിന്ദൂർ നടത്തി ഭീകര ക്യാമ്പുകൾ നശിപ്പിച്ചു. നമ്മുടെ ധീരരായ സായുധ സേന കണ്ണിമവെട്ടുന്ന സമയത്തിനുള്ളിൽ പാകിസ്താനെ മുട്ടുകുത്തിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി.
‘ഇന്നലെ, മറ്റൊരു പാകിസ്താൻ ഭീകരൻ തന്റെ അനുഭവങ്ങൾ കണ്ണീരോടെ വിവരിക്കുന്നത് രാജ്യവും ലോകവും കണ്ടു. ഇതൊരു പുതിയ ഇന്ത്യയാണ്. ആരുടെയും ആണവ ഭീഷണികളെ അത് ഭയപ്പെടുന്നില്ല… ഘർ മേം ഘുസ് കെ മാർത്ത ഹേ (അത് ശത്രുവിന്റെ വീട്ടിൽ കയറി ആക്രമിക്കുന്നു),’ മോദി കൂട്ടിച്ചേർത്തു.
Discussion about this post