മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ്. ധോണി ഉൾപ്പെട്ട ‘ഹുക്ക’ വിവാദവുമായി ബന്ധപ്പെട്ട് സംസാരിച്ച് മുൻ ഇന്ത്യൻ താരം മനോജ് തിവാരി. ലോകകപ്പ് നേടിയ നായകനെ സുഖിപ്പിച്ച് നിന്ന താരങ്ങൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. മുൻ ഇന്ത്യൻ ക്യാപ്റ്റൻ തന്റെ ‘ഹുക്ക’ വലിക്കുന്ന സംഘത്തിൽ ആരൊക്കെയുണ്ടെന്ന് നോക്കിയാണ് തിരഞ്ഞെടുപ്പുകൾ നടത്തിയതെന്ന് ഇർഫാൻ പത്താൻ ആരോപിക്കുന്ന അഞ്ച് വർഷം പഴക്കമുള്ള വീഡിയോ അടുത്തിടെ വീണ്ടും വൈറലായിരുന്നു. ടീമിൽ ഉൾപ്പെടാൻ വേണ്ടി മാത്രമാണ് ചില താരങ്ങൾ സംഘത്തിന്റെ ഭാഗമായി നിന്നതെന്നും തിവാരി പറയുകയും ചെയ്തു.
തിവാരി പറഞ്ഞത് ഇങ്ങനെ:
“അടുത്തുനിന്നും ഞങ്ങൾ ഇതൊക്കെ കണ്ടിട്ടുണ്ട്. ഹുക്ക വലിക്കാൻ സെഷനുകൾ ഉണ്ടായിരുന്നു, അതിൽ കളിക്കാരും ഉണ്ടായിരുന്നു. അക്കാലത്ത് ചില കളിക്കാർ ഉണ്ടായിരുന്നു, ക്യാപ്റ്റനിൽ നിന്ന് അല്പം സഹായം ലഭിക്കാൻ വേണ്ടി അവർ സോപ്പിട്ട് അദ്ദേഹത്തെ ചുറ്റിപറ്റി നിൽക്കും” മനോജ് തിവാരി പറഞ്ഞു.
“ആരും അവിടെ കയറണം എന്ന് ധോണിക്ക് നിർബന്ധമില്ലായിരുന്നു. ഹുക്ക വലിക്കാൻ മുറി തുറന്നിട്ടുണ്ടെന്ന് അറിയാവുന്ന കളിക്കാർ മാത്രമാണ് അവിടെ പോയത്. ആ സമയത്ത് ക്യാപ്റ്റനുമായി ചേർന്നുനിന്ന താരങ്ങൾക്ക് മാത്രമായിരുന്നു ടീമിൽ സ്ഥാനം” തിവാരി കൂട്ടിച്ചേർത്തു.
പത്താൻ എംഎസ്ഡിയെക്കുറിച്ച് പറഞ്ഞത്?
“ആരുടെയെങ്കിലും മുറിയിൽ ഹുക്ക വലിക്കുന്നതോ ഇതിനെക്കുറിച്ച് സംസാരിക്കുന്നതോ എനിക്ക് ഒരു ശീലവുമില്ല. എല്ലാവർക്കും അറിയാം ഞാൻ ആരെയാണ് ഉദ്ദേശിക്കുന്നത് എന്ന്. ചിലപ്പോൾ, നിങ്ങൾ അതിനെക്കുറിച്ച് സംസാരിക്കുന്നില്ലെങ്കിൽ, അത് നല്ലതാണ്. ഒരു ക്രിക്കറ്റ് കളിക്കാരന്റെ ജോലി മൈതാനത്ത് പ്രകടനം നടത്തുക എന്നതാണ്, അതിലാണ് ഞാൻ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്,” പത്താൻ പറഞ്ഞിരുന്നു.
🚨INSIDESPORT EXCLUSIVE🚨
Manoj Tiwary about MS Dhoni’s Hookah Gang 👀👇🏻
“There were sessions where hookah were taken and players who were closer to the captain were present in the room. Players were very smart enough to make sure that some buttering was done to get help from… pic.twitter.com/24HXMxIq5W
— InsideSport (@InsideSportIND) September 17, 2025
Discussion about this post