2025 ലെ ഏഷ്യാ കപ്പിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഹൈ വോൾട്ടേജ് പോരാട്ടത്തിന് മുന്നോടിയായി പാകിസ്ഥാന്റെ യുവ ബാറ്റ്സ്മാൻ സയിം അയൂബിനെയും ഇന്ത്യയുടെ മികച്ച ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയെയും കുറിച്ച് മുൻ പാകിസ്ഥാൻ താരം തൻവീർ അഹമ്മദ് ഒരു അഭിപ്രായം പറഞ്ഞത് നിങ്ങൾ ഓർക്കുന്നുണ്ടോ?
ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളറും ഇന്ത്യ കണ്ട ഏറ്റവും മികച്ച താരവുമായി ബുംറയെ വിശേഷിപ്പിക്കാമെങ്കിലും, 23 കാരനായ സയിം അയൂബ് ബുംറയെ തകർത്തടിക്കുമെന്ന് പറയുകയും ചെയ്തിരിക്കുകയാണ്. “ഈ ഏഷ്യാ കപ്പിൽ സയിം അയൂബ് ബുംറയെ ഒരു ഓവറിൽ ആറ് സിക്സറുകൾ അടിക്കുമെന്ന് ഞാൻ കരുതുന്നു,” അഹമ്മദ് പറഞ്ഞു.
എന്നാൽ സംഭവിച്ചത് വമ്പൻ കോമഡിയാണ്. ബുംറക്ക് എതിരെ 6 സിക്സ് അടിക്കും എന്നൊക്കെ പറഞ്ഞ് അഹമ്മദ് തള്ളിമറിച്ച ആയുബ് ഒരു പന്ത് മാത്രം നേരിട്ട് ഹാർദികിന്റെ പന്തിൽ പൂജ്യനായി പുറത്തായി. അത് പോട്ടെ എന്ന് വെക്കാം, ടീം ഇന്ത്യ ആണല്ലോ. രണ്ടാമത്തെ മത്സരത്തിലേക്ക് വന്നാൽ എതിരാളികളായി എത്തുന്നത് ഒമാൻ. ദുർബലരായ എതിരാളികൾക്ക് എതിരെ നേരിട്ട രണ്ടാം പന്തിൽ താരം പൂജ്യനായി മടങ്ങി. ശേഷം ഇന്നലെ നിർണായക പോരിൽ യുഎക്ക് എതിരെ മൂന്ന് പന്ത് മാത്രം നേരിട്ട് പൂജ്യനായി മടങ്ങുന്നു.
ഇപ്പോഴിതാ ഒരു കലണ്ടർ വർഷത്തിൽ അന്താരാഷ്ട്ര ടി20യിൽ കൂടുതൽ തവണ പൂജ്യനായി മടങ്ങിയവരുടെ ലിസ്റ്റിലാണ് താരത്തിന് ഇടംപിടിക്കേണ്ടിവന്നത്. ഈ റെക്കോർഡിൽ ഇന്ത്യയുടെ മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസണൊപ്പം രണ്ടാം സ്ഥാനത്താണ് സയിം അയൂബും എത്തിയിരിക്കുന്നത്. ഈ കലണ്ടർ വർഷത്തിൽ ഇത് അഞ്ചാം തവണയാണ് സയിം അയൂബിന് ഡക്കായി ക്രീസ് വിടേണ്ടി വന്നത്. സഞ്ജു കഴിഞ്ഞ വർഷമാണ് ഇത്തരത്തിൽ 5 തവണ പൂജ്യനായി മടങ്ങിയത്. സിംബാബ്‌വെയുടെ മുസാറബാനി, പാകിസ്ഥാന്റെ തന്നെ ഹസൻ നവാസ് എന്നിവരും 5 തവണ പൂജ്യരായി മടങ്ങി ഈ ലിസ്റ്റിൽ രണ്ടാമതുള്ള പേരുകളാണ്.
ഈ ലിസ്റ്റിൽ ഒന്നാമതുള്ള സിംബാബ്‌വെയുടെ റിച്ചാർഡ് നഗാരവ ഒരു കലണ്ടർ വർഷം 6 തവണ പൂജ്യനായി മടങ്ങിയിട്ടുണ്ട്. 2024 ലാണ് ഇത് നടക്കുന്നത്.
https://www.youtube.com/watch?v=BDCS-pkK3L8
Discussion about this post