ഇന്ത്യൻ ആരാധകരെയും ക്രിക്കറ്റ് ലോകത്തെയും പ്രകോപിപ്പിക്കുന്ന രീതിയിൽ വിവാദ പരാമർശവുമായി പാകിസ്ഥാൻ മുൻ ക്യാപ്റ്റൻ ഷഹീൻ ഷാ അഫ്രീദി. ഒരു അഭിമുഖത്തിനിടെ ഇന്ത്യയെ പേരെടുത്ത് പറയാതെ “അതിർത്തിക്കപ്പുറമുള്ളവർ” എന്ന് അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം നടത്തിയ പരാമർശമാണ് വിവാദത്തിലായത്.
പാകിസ്ഥാൻ ക്രിക്കറ്റിലെ നിലവിലെ പ്രതിസന്ധികളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകവേ, “അതിർത്തിക്കപ്പുറമുള്ള ആളുകൾ കായിക മര്യാദകൾ ലംഘിച്ചു. ക്രിക്കറ്റ് കളിക്കുക എന്നതാണ് ഞങ്ങളുടെ ജോലി, അതിൽ മാത്രമാണ് ഞങ്ങളുടെ ശ്രദ്ധ,” ഷഹീൻ പറഞ്ഞു. ഏഷ്യാ കപ്പിലെ തർക്കങ്ങളോടുള്ള മറുപടി വാക്കുകൾ കൊണ്ടല്ല, മറിച്ച് ക്രിക്കറ്റ് മൈതാനത്തെ പ്രകടനത്തിലൂടെ നൽകാനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഷഹീന്റെ ഈ പ്രസ്താവന പുറത്തുവന്നതോടെ ഇന്ത്യൻ ആരാധകർ സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തി. “സ്വന്തം ടീമിന്റെ ദയനീയ പ്രകടനം മറച്ചുവെക്കാൻ ഇന്ത്യയെ വലിച്ചിഴയ്ക്കേണ്ടതില്ല” എന്നാണ് പ്രധാനമായും ഉയരുന്ന വിമർശനം. അടുത്ത കാലത്തായി ഷഹീന്റെ പന്തുകൾക്ക് പഴയ വേഗതയില്ലെന്നും ബാറ്റിംഗിൽ താരം പരാജയമാണെന്നും ചൂണ്ടിക്കാട്ടി ഇന്ത്യൻ ആരാധകർ താരത്തെ ട്രോളുന്നുണ്ട്. ഇന്ത്യയോടുള്ള ഷഹീന്റെ മുൻപത്തെ മോശം റെക്കോർഡുകളും ആരാധകർ കുത്തിപ്പൊക്കുന്നു.
മുട്ടിനേറ്റ പരിക്ക് ഭേദമാകുന്നതിനായി പാകിസ്ഥാൻ സ്റ്റാർ പേസർ ഷഹീൻ ഷാ അഫ്രീദി ലാഹോറിലെ ഹൈ പെർഫോമൻസ് സെന്ററിൽ ചികിത്സയിൽ തുടരുന്നു. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ (PCB) മെഡിക്കൽ പാനലിന്റെ നേരിട്ടുള്ള നിരീക്ഷണത്തിലാണ് താരം ഇപ്പോൾ പരിശീലനവും വിശ്രമവും തുടരുന്നത്.












Discussion about this post