മലയാള സിനിമാതാരങ്ങളായ പൃഥ്വിരാജിന്റെയും ദുൽഖറിന്റെയും വസതികളിൽ റെയ്ഡ്. രാജ്യവ്യാപകമായി കസ്റ്റംസ് നടത്തുന്ന ഓപ്പറേഷൻ നുംകൂറിന്റെ ഭാഗമായാണ് നടന്മാരുടെ വീടുകളിലും റെയ്ഡ് നടക്കുന്നത്. ഭൂട്ടാനിൽ നുംകൂർ എന്നാൽ വാഹനമെന്നാണ് അർത്ഥം.
പൃഥ്വിരാജിന്റെ തിരുവനന്തപുരത്തെ വസതിയിലും ദുൽഖറിന്റെ പനമ്പള്ളി നഗറിലെ വസതിയിലുമാണ് റെയ്ഡ് നടക്കുന്നത്. ഇവരെ കൂടാതെ പ്രമുഖ ബിസിനസുകാരുടെ വസതികളിലും റെയ്ഡ് നടക്കുന്നുണ്ട്. കേരളത്തിൽ 30 ഇടങ്ങളിലാണ് പരിശോധന തുടരുന്നത്.
നികുതെ വെട്ടിച്ച് വാഹനങ്ങൾ സ്വന്തമാക്കിയോ എന്ന് കണ്ടെത്താനാണ് റെയ്ഡ്. ഭൂട്ടാനിൽ ആഡംബരവാഹനങ്ങൾ രജിസ്റ്റർ ചെയ്ത്, പഴയവാഹനങ്ങളെന്ന വ്യാജേന രാജ്യത്തെത്തിക്കുന്ന വൻ റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം. താരങ്ങൾ ഭൂട്ടാനിൽ നിന്ന് വാഹനങ്ങൾ സ്വന്തമാക്കിയോ എന്നാണ് പരിശോധന.
Discussion about this post