2025 ലെ ഏഷ്യാ കപ്പിൽ ടീം ഇന്ത്യ അജയ്യരായിട്ടുള്ള കുതിപ്പ് തുടരുകയാണ്. ഒമാൻ, അറബ് എമിറേറ്റ്സ് (യുഎഇ), പാകിസ്ഥാൻ, ഒമാൻ എന്നിവരെ പരാജയപ്പെടുത്തിയ ടീം സൂപ്പർ 4 ലെത്തി, തുടർന്ന് പാകിസ്ഥാനെ രണ്ടാം തവണയും പരാജയപ്പെടുത്തിയു ഇന്ത്യ ഫൈനലിനോട് അടുത്തിരിക്കുകയാണ്. നാളെ ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന പോരിൽ ഇന്ത്യ അടുത്തതായി ബംഗ്ലാദേശിനെ നേരിടും. സൂര്യകുമാർ യാദവ് നയിക്കുന്ന സംഘത്തിന് ബംഗ്ലാദേശിനേക്കാൾ എന്ത് കൊണ്ടും ആധിപത്യമുണ്ട്. അവസാന 17 മത്സരങ്ങളിൽ ഇന്ത്യയ്‌ക്കെതിരെ ഒരു ടി20 വിജയം മാത്രമേ അവർക്ക് നേടാൻ ആയിട്ടുള്ളു. എന്നിരുന്നാലും, ഒരുപാട് മികച്ച താരങ്ങൾ അടങ്ങുന്ന ബംഗ്ലാദേശിനെ വിലകുറച്ച് കാണാനാകില്ല.
ഇന്ത്യക്കെതിരായ മത്സരത്തിന് മുന്നോടിയായി മാധ്യമപ്രവർത്തകരോട് സംസാരിച്ച ബംഗ്ലാദേശ് ഓൾറൗണ്ടർ മഹേദി ഹസൻ, ടീം എതിരാളികളെക്കുറിച്ച് അമിതമായി ചിന്തിക്കുന്നില്ലെന്നും നന്നായി കളിക്കുന്നതിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും പറഞ്ഞു.
“തുടക്കം മുതൽ, ഞങ്ങൾ വളരെ കൂൾ മൂഡിലാണ്. എതിരാളിയെക്കുറിച്ച് ഞങ്ങൾ അമിതമായി ചിന്തിക്കുന്നില്ല. ഞങ്ങൾ ഒരു ക്രിക്കറ്റ് മത്സരം കളിക്കാൻ പോകുകയാണ്. എതിരാളി ഇന്ത്യയോ ഓസ്ട്രേലിയയോ ആകട്ടെ, അത് ഞങ്ങളുടെ ആശങ്കയല്ല,” അദ്ദേഹം പറഞ്ഞു.
ഇന്ത്യയ്‌ക്കെതിരായ ബംഗ്ലാദേശിന്റെ മോശം റെക്കോർഡിനെ കാര്യമാക്കേണ്ട എന്നും താരം പറഞ്ഞു. എല്ലാം മത്സര സാഹചര്യത്തെ ആശ്രയിച്ചിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു: ” എല്ലാം മത്സര സാഹചര്യത്തെ ആശ്രയിച്ചിരിക്കുന്നു. മത്സരം തുടങ്ങുന്നതിന് മുമ്പ് തന്നെ ഒന്നും പറയാൻ സാധിക്കില്ല” അദ്ദേഹം പറഞ്ഞു.
ബംഗ്ലാദേശിനെ സംബന്ധിച്ച് ഇന്നും നാളെയും അവർക്ക് മത്സരങ്ങൾ ഉണ്ട്. ഇന്ന് പാകിസ്ഥാനെയും നാളെ അവർ ഇന്ത്യയെയും നേരിടും. ഇതിൽ ഒരു മത്സരം ജയിക്കാനായാൽ അവർക്ക് ഫൈനൽ ഉറപ്പിക്കാം.
Discussion about this post