ന്യൂഡൽഹി : പലസ്തീനെ കുറിച്ചുള്ള മോദി സർക്കാരിന്റെ മൗനം മനുഷ്യത്വത്തിന് എതിരെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്‌സൺ സോണിയ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും കുറ്റപ്പെടുത്തിക്കൊണ്ട് ഒരു ദേശീയ പത്രത്തിൽ എഴുതിയ ലേഖനത്തിലാണ് സോണിയ ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അടുത്തിടെയായി പലസ്തീന് വേണ്ടി വാദിച്ച് സോണിയ ഗാന്ധി എഴുതുന്ന മൂന്നാമത്തെ ലേഖനമാണിത്.
പലസ്തീൻ വിഷയത്തിൽ മോദി സർക്കാരിന്റെ മൗനം മാനവികതയിൽ നിന്നും ധാർമ്മികതയിൽ നിന്നുമുള്ള പിൻവാങ്ങൽ ആണെന്ന് സോണിയ ഗാന്ധി കുറ്റപ്പെടുത്തുന്നു. മോദി സർക്കാർ വ്യക്തിപരമായ ബന്ധങ്ങളെ അടിസ്ഥാനമാക്കിയുള്ള വിദേശനയമാണ് നയിക്കുന്നത്. 1988 ൽ ഇന്ത്യ പലസ്തീനെ അംഗീകരിച്ചു. പലസ്തീന്റെ നീതിക്കുവേണ്ടി ഇന്ത്യ എപ്പോഴും നിലകൊണ്ടിട്ടുണ്ട്. എന്നാൽ ഈ വിഷയത്തിൽ ഇപ്പോഴത്തെ കേന്ദ്ര സർക്കാരിന്റെ പ്രതികരണം കാതടപ്പിക്കുന്ന നിശബ്ദതയും മനുഷ്യത്വത്തിൽ നിന്നും ധാർമ്മികതയിൽ നിന്നുമുള്ള പിൻവാങ്ങലുമാണ്”.
“മോദി സർക്കാരിന്റെ നിലപാട് ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങളെയോ തന്ത്രപരമായ താൽപ്പര്യങ്ങളെയോ അടിസ്ഥാനമാക്കിയുള്ളതല്ല, മറിച്ച് പ്രധാനമന്ത്രി മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിലുള്ള വ്യക്തിപരമായ സൗഹൃദത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. അത്തരം വ്യക്തിപരമായ നയതന്ത്രം ഇന്ത്യയുടെ വിദേശനയത്തിന്റെ അടിസ്ഥാനമാകില്ല. 1988-ൽ ഇന്ത്യ പലസ്തീനെ ഒരു സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചുവെന്നും ചരിത്രപരമായി പലസ്തീൻ ജനതയുടെ അവകാശങ്ങളെ പിന്തുണച്ചിട്ടുണ്ട്” എന്നും ലേഖനത്തിൽ വ്യക്തമാക്കുന്നു.
Discussion about this post