ന്യൂഡൽഹി : ബീഹാറിലെ സ്ത്രീകൾക്ക് വമ്പൻ പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ബീഹാർ സർക്കാരിന്റെ അഭിമാന പദ്ധതിയായ ‘മുഖ്യമന്ത്രി മഹിളാ റോജ്ഗർ യോജന’യുടെ ഔദ്യോഗിക പ്രഖ്യാപനം പ്രധാനമന്ത്രി നിർവഹിച്ചു.
സംസ്ഥാനത്തെ 75 ലക്ഷം സ്ത്രീകൾക്ക് 10,000 രൂപ വീതം നൽകുന്ന പദ്ധതിയാണിത്.
സ്വയം തൊഴിൽ, ഉപജീവന അവസരങ്ങൾ എന്നിവയിലൂടെ സ്ത്രീ ശാക്തീകരണം പ്രോത്സാഹിപ്പിക്കുന്നതിന് ബീഹാറിലെ എൻഡിഎ സർക്കാരും രൂപംബീഹാറിലെ എൻഡിഎ സർക്കാർ കൊടുത്തിട്ടുള്ള പദ്ധതിയാണ് കൊടുത്തിട്ടുള്ള പദ്ധതിയാണ് ‘മുഖ്യമന്ത്രി മഹിളാ റോജ്ഗർ യോജന’.
വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിംഗിലൂടെ ആണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.
ഈ പദ്ധതി പ്രകാരം ഓരോ കുടുംബത്തിലെയും ഒരു സ്ത്രീക്ക്, അവർ ഇഷ്ടപ്പെടുന്ന ഉപജീവനമാർഗ്ഗ പ്രവർത്തനങ്ങൾക്കായി സാമ്പത്തിക സഹായം നൽകും. ഇത് സാമ്പത്തിക സ്വാതന്ത്ര്യവും സാമൂഹിക ശാക്തീകരണവും വളർത്തിയെടുക്കും. ഓരോ ഗുണഭോക്താവിനും നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം വഴി 10,000 രൂപ പ്രാരംഭ ഗ്രാന്റ് ലഭിക്കും, തുടർന്നുള്ള ഘട്ടങ്ങളിൽ 2 ലക്ഷം രൂപ വരെ അധിക സാമ്പത്തിക സഹായവും ലഭിക്കുന്നതായിരിക്കും.
Discussion about this post