നാലരവയസ്സുകാരനെ ചട്ടുകംകൊണ്ട് പൊള്ളലേൽപ്പിച്ചെന്ന പരാതിയിൽ അമ്മ അറസ്റ്റിൽ. ഒരാഴ്ച മുൻപായിരുന്നു കേസിനാസ്പദമായ സംഭവം.കായംകുളം കണ്ടല്ലൂർ പുതിയവിള സ്വദേശിയായ നാലര വയസുകാരനാണ് പൊള്ളലേറ്റത്. കുട്ടിയുടെ പിൻഭാഗത്തും കാലിലുമാണ് പൊള്ളലേറ്റത്.
കുട്ടി നിക്കറിൽ മലമൂത്ര വിസർജനം നടത്തിയതിന് അമ്മ ചട്ടുകം കൊണ്ട് പൊള്ളിച്ചുവെന്ന ഭർതൃമാതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ആണ് കുട്ടിയുടെ അമ്മയ്‌ക്കെതിരെ പോലീസ് കേസെടുത്തത്.
പൊള്ളലേറ്റ കുട്ടിയെ അമ്മ തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്. കുട്ടി ദോശക്കല്ലിൽ ഇരുന്നപ്പോൾ പൊള്ളലേറ്റെന്നാണ് അമ്മ പറഞ്ഞിരുന്നത്. എന്നാൽ, സംശയം തോന്നിയതോടെ ആശുപത്രി അധികൃതർ പോലീസിൽ വിവരമറിയിച്ചു. തുടർന്നുള്ള അന്വേഷണത്തിലാണ് കുട്ടിയെ ചട്ടുകംകൊണ്ട് പൊള്ളിച്ചതാണെന്ന് ഭർതൃമാതാവ് പോലീസിന് മൊഴി നൽകിയത്.
Discussion about this post