പേട്ടയിൽ നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ പ്രതി ആറ്റിങ്ങൽ ഇടവ സ്വദേശി ഹസൻകുട്ടി കുറ്റക്കാരനെന്ന് കോടതി.തിരുവനന്തപുരം അതിവേഗ പോക്സോ കോടതി ജഡ്ജി എം.പി. ഷിബുവാണ് വിധിപറഞ്ഞത്. വെള്ളിയാഴ്ചയാണ് കേസിലെ ശിക്ഷാവിധി.
അബു എന്നും കബീർ എന്നും വിളിപ്പേരുള്ള ഹസൻ കുട്ടി (45) ആണ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. ഇയാൾ നിരവധി പോക്‌സോ കേസുകളിൽ പ്രതിയാണ്. കഴിഞ്ഞവർഷമാണ് കേസിനാസ്പദമായ സംഭവം.
മാതാപിതാക്കൾക്കൊപ്പം കിടന്നുറങ്ങിയ രണ്ടുവയസ്സുകാരി നാടോടിബാലികയെ ആണ് ഇയാൾ ക്രൂരതയ്ക്കിരയാക്കിയത്. സംഭവത്തിന് ദിവസങ്ങൾക്കു മുൻപാണ് കൊല്ലം ആയൂർ പോലീസ് രജിസ്റ്റർ ചെയ്തിരുന്ന പോക്‌സോ കേസിൽ പ്രതി ജാമ്യത്തിലിറങ്ങിയത്.
Discussion about this post