ന്യൂയോർക്ക് : യുക്രെയ്‌നിന് ദീർഘദൂര മിസൈലുകൾ നൽകുന്ന കാര്യം യുഎസിന്റെ പരിഗണനയിലുണ്ട് എന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ്. ദീർഘദൂര ടോമാഹോക്ക് മിസൈലുകൾക്കായി യുക്രെയ്‌ൻ യുഎസിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുകയെന്നും ജെഡി വാൻസ് വ്യക്തമാക്കി.
അകലെയുള്ള പ്രധാന റഷ്യൻ നഗരങ്ങളെ ആക്രമിക്കാൻ കഴിയുന്ന ആയുധങ്ങൾ നൽകണമെന്ന് വളരെക്കാലമായി യുക്രെയ്‌ൻ പാശ്ചാത്യ പങ്കാളി രാജ്യങ്ങളോട് ആവശ്യപ്പെടുന്നുണ്ട്. റഷ്യയുടെ സൈനികശക്തിയെ ദുർബലപ്പെടുത്താനും യുദ്ധം പെട്ടെന്ന് അവസാനിപ്പിക്കുന്നതിനും ഇത് സഹായകരമാകും എന്നാണ് യുക്രെയ്ന്റെ വാദം.
യുക്രെയ്ന് യുഎസിൽ നിന്നും ദീർഘദൂര മിസൈലുകൾ ലഭിച്ചാൽ റഷ്യക്ക് കനത്ത തിരിച്ചടി നൽകുമെന്ന് ഡെപ്യൂട്ടി പ്രതിരോധ മന്ത്രി ഇവാൻ ഹാവ്രിലിയുക്ക് വ്യക്തമാക്കിയിരുന്നു. ഈ നടപടി ഉണ്ടായാൽ യുദ്ധം തുടരുന്നതിനായി റഷ്യക്ക് വൻ ചിലവ് വഹിക്കേണ്ടി വരുമെന്നും ഇതോടെ സമാധാന ചർച്ചകൾ പുനരാരംഭിക്കാൻ റഷ്യ തയ്യാറാകും എന്നും ആണ് യുക്രെയ്ൻ വിശ്വസിക്കുന്നത്.
Discussion about this post