ഡല്‍ഹി: ദേശീയ ചാനലായ ദൂരദര്ശന് ലോകകപ്പ് മത്സരങ്ങള്‍ സംപ്രേഷണം ചെയ്യാമെന്ന് സുപ്രീം കോടതി . സെമിഫൈനല്ഫൈനല് മത്സരങ്ങളും മറ്റ് കേബിള്‍ ഓപ്പറേറ്റര്‍മാരോടൊപ്പം സംപ്രേഷണം ചെയ്യാന്‍ കോടതി ദൂരദര്ശന് അനുവാദം നല്കി.
കേബിള്‍ ഓപ്പറേറ്റര്‍മാരുടെ കൂടെ ലോകകപ്പ് മത്സരങ്ങള്‍ സംപ്രേഷണം ചെയ്യാനുള്ള അനുമതി ഡല്‍ഹി ഹൈക്കോടതി നിഷേധിച്ചതിനെത്തുടര്‍ന്നാണ് പ്രസാര്‍ ഭാരതി സുപ്രീം കോടതിയെ സമീപിച്ചത്. ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു.
അതേസമയം ലോകകപ്പിന്റെ സംപ്രേഷണത്തിനായി തങ്ങള്‍ കോടിക്കണക്കിന് രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നും ദൂരദര്ശന് ,കളിയുടെ സംപ്രേഷണം നടത്തിയാല്‍ തങ്ങള്‍ക്ക് വലിയ നഷ്ടമുണ്ടാകുമെന്നും സ്റ്റാര്‍ സ്പോര്‍ട്ട്സ് വാദിച്ചു.എന്നാല്‍ ഇന്ത്യന്‍ ടൂര്‍ണമെന്റിന്റെ ഔദ്യോഗിക പ്രക്ഷേപകരായ സ്റ്റാര്‍ സ്പോര്‍ട്ട്സ് നല്കിയ ഹര്‍ജി കോടതി തള്ളിക്കളയുകയായിരുന്നു.
Discussion about this post