ഏഷ്യാ കപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച താരമായിരുന്നു വരുൺ ചക്രവർത്തി. വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യയെ പല മത്സരങ്ങളിലും വിജയത്തിലേക്ക് നയിച്ച താരം കളിയുടെ മധ്യ ഓവറുകളിലും ചില അവസരങ്ങളിൽ പവർപ്ലേയിലും തിളങ്ങി മികച്ച പ്രകടനം കാഴ്ചവച്ചു. എന്തായാലും വിജയത്തിന് ശേഷം, സഞ്ജു സാംസണെ വിക്കറ്റ് കീപ്പർ സ്നേഹപൂർവ്വം ‘ സഞ്ജു മോഹൻലാൽ സാംസൺ’ എന്ന് വിളിച്ചു. ഇത് കൂടാതെ സാംസൺ തനിക്ക് ‘പില്ലർ ഓഫ് സപ്പോർട്ട്’ ആയിരുന്നു എന്നും എന്ന് ചക്രവർത്തി സമ്മതിച്ചു.
വരുൺ സംസാരിക്കുന്ന സമയത്ത് സഞ്ജു വിഡിയോയിലേക്ക് വരുന്നതും ഇരുവരും ചിരിക്കുന്നതും തമാശ പറയുന്നതുമൊക്കെ വിഡിയോയിൽ കാണാം. സഞ്‍ജു സഹതാരങ്ങൾ പലരുമായിട്ടും നല്ല ബന്ധം പംകിടുന്ന താരമാണ്. ഫൈനൽ മത്സരം അവസാനയിച്ചതിന് പിന്നാലെ സഞ്ജുവിന്റെ വിക്കറ്റ് ആഘോഷിച്ച അബ്രാറിനെ ആകാശ് ദീപും ജിതേഷ് ശർമമയുമൊക്കെ കളിയാക്കുന്ന വീഡിയോ വൈറലായിരുന്നു.
ഇന്ത്യ- പാകിസ്ഥാൻ ഏഷ്യാ കപ്പ് മത്സരം എല്ലാ അർത്ഥത്തിലും ഒരു ആവേശ പോരാട്ടം തന്നെ ആയിരുന്നു. ബാറ്റും പന്തും തമ്മിലുള്ള ഏറ്റവും മികച്ച പോരാട്ടം കണ്ട മത്സരത്തിൽ 5 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ആവേശ ജയം. പാക് ഉയർത്തിയ 147 റൺ പിന്തുടർന്ന ഇന്ത്യ ഒരു ഘട്ടത്തിൽ 20 – 3 എന്ന നിലയിൽ തകർന്നതാണ്. എന്നാൽ ആദ്യം സഞ്ജുവുമായിട്ടും പിന്നെ ശിവം ദുബൈ, റിങ്കു സിംഗ് എന്നിവരുമായി മനോഹര കൂട്ടുകെട്ട് സ്ഥാപിച്ച തിലക് വർമ്മയാണ് അർദ്ധ സെഞ്ച്വറി നേടി ഇന്ത്യൻ ഹീറോയായത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം അതിന്റെ ഏറ്റവും വലിയ അവസ്ഥയിൽ നിൽക്കുന്ന സമയത്ത് തന്നെയാണല്ലോ ഇത്തവണത്തെ ഏഷ്യാ കപ്പിന്റെ ആരംഭം. ഗ്രുപ്പ് ഘട്ടത്തിലും സൂപ്പർ 4 ലും പാകിസ്ഥാനെ തോൽപ്പിച്ച ഇന്ത്യക്ക് ഈ രണ്ട് ഘട്ടത്തിലും വലിയ മത്സരമൊന്നും കിട്ടിയിരുന്നില്ല. എന്നാൽ ഇന്നലെ ജയിക്കാനുറച്ച മനസുമായി പാകിസ്ഥാനും ഇറങ്ങിയതോടെ നല്ല ഒരു മത്സരം ആരാധകർക്ക് കാണാനായി.
മത്സരത്തിലെ ഇന്ത്യൻ ജയത്തിന് പിന്നാലെ സോഷ്യൽ മീഡിയയിലടക്കം പാകിസ്ഥാനെ കളിയാക്കുന്ന ഇന്ത്യൻ ആരാധകർക്ക് ഒപ്പം ചേരുകയാണ് ഇന്ത്യൻ താരങ്ങളും. ചായ കപ്പുമായി കിടക്കുന്ന ഫോട്ടോ പങ്കിട്ടാണ് വരുൺ ചക്രവർത്തി വിജയം ആഘോഷിച്ചത്. എസിസി തലപ്പത്ത് ഇരിക്കുന്ന ആൾ പാകിസ്ഥാനിൽ നിന്നുള്ള ആളായതിനാൽ ഇന്ത്യ ഏഷ്യാ കപ്പ് ട്രോഫി മേടിച്ചിരുന്നില്ല. പകരം ഗ്രൗണ്ടിൽ ട്രോഫിയില്ലാതെയുള്ള ആഘോഷമാണ് ടീം നടത്തിയത്.
Discussion about this post