കരൂരിൽ സംഭവിച്ച ദുരന്തത്തിൽ ആദ്യ വിശദീകരണവുമായി തമിഴ് വെട്രി കഴകം അദ്ധ്യക്ഷനും നടനുമായ വിജയ്. ജീവിതത്തിൽ ഇത്രയും വേദന അനുഭവിച്ച സന്ദർഭം ഉണ്ടായിട്ടില്ലെന്ന് വിജയ് എക്സിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു. കരൂർ ദുരന്തത്തിന് ശേഷം ഇതാദ്യമായാണ് വിജയ് വീഡിയോ സന്ദേശത്തിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യുന്നത്.
എത്രയും വേഗം സത്യം പുറത്തുവരും. രാഷ്ട്രീയം തുടരുമെന്നും ഉടൻ എല്ലാവരെയും കാണും. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനാണ് കരൂരിൽ തുടരാത്തതെന്നും താരം പറയുന്നു.
നടക്കാൻ പാടില്ലാത്തതാണ് നടന്നത്. ആളുകൾ വന്നത് തന്നോടുള്ള സ്‌നേഹം മൂലമാണെന്ന് പറഞ്ഞ കരൂരിൽ നടന്ന സംഭവങ്ങളിൽ ഗൂഢാലോചനയുണ്ടെന്നും താരം ആരോപിക്കുന്നു. സത്യം ഉടൻ പുറത്തുവരുമെന്നും വിജയ് പറഞ്ഞു. അഞ്ച് ജില്ലകളിൽ റാലി നടത്തിയിട്ടും ഇല്ലാതിരുന്ന പ്രശ്‌നം കരൂരിൽ മാത്രം എങ്ങനെ സംഭവിച്ചു എന്നും വിജയ് ചോദിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെയും വിഡിയോ സന്ദേശത്തിനിടെ വിജയ് പ്രത്യേകം പരാമർശിച്ചു. മുഖ്യമന്ത്രി സാറിന് എന്നോട് എന്നോട് പകരം വീട്ടണമെങ്കിൽ അത് ചെയ്യാം. എന്നാൽ എന്റെ പാർട്ടി പ്രവർത്തകരുടെ മേൽ കൈവെക്കരുതെന്നും വിജയ് അഭ്യർത്ഥിച്ചു.
Discussion about this post