പ്രധാനമന്ത്രി സ്ഥാനം വഹിക്കുകയോ മന്ത്രിമാരാകുകയോ ചെയ്യുക എന്നത് മാത്രമല്ല തൻ്റെ ലക്ഷ്യമെന്ന് എഐഎംഐഎം മേധാവി അസദുദ്ദീൻ ഒവൈസി. പഹൽഗാം ഭീകരാക്രമണ സമയത്ത് പ്രധാനമന്ത്രിയായിരുന്നെങ്കിൽ എന്ത് ചെയ്യുമായിരുന്നു എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഊഹാപോഹങ്ങളിൽ ഏർപ്പെടുന്നതിനുപകരം യാഥാർത്ഥ്യത്തിലും നിലവിലെ ഉത്തരവാദിത്തങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താൻ ഇഷ്ടപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇത്തരം കാര്യങ്ങളെക്കുറിച്ച് സ്വപ്നം കാണുന്നതിൽ എനിക്ക് താൽപ്പര്യമില്ല. ഞാൻ യാഥാർത്ഥ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും എന്റെ പരിധികൾ മനസ്സിലാക്കുകയും ചെയ്യുന്നു. പ്രധാനമന്ത്രി സ്ഥാനം വഹിക്കുകയോ മന്ത്രിമാരാകുകയോ ചെയ്യുക എന്നത് മാത്രമല്ല എന്റെ ലക്ഷ്യം,” ഒവൈസി കൂട്ടിച്ചേർത്തു.
പഹൽഗാം ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാന് ഉചിതമായ മറുപടി നൽകാൻ നമുക്ക് ഒരു അവസരം ലഭിച്ചു എന്ന് ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ ഞാൻ പറയാൻ ആഗ്രഹിക്കുന്നു. എന്തുകൊണ്ടാണ് അവർ (കേന്ദ്ര സർക്കാർ) നിർത്തിയത് എന്ന് ഞാൻ അത്ഭുതപ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു.ഗുജറാത്ത് മുതൽ കശ്മീർ വരെ നീളുന്ന പടിഞ്ഞാറൻ അതിർത്തികളിൽ പാകിസ്താനിൽ നിന്നുള്ള ഡ്രോണുകൾ പറന്നതോടെ യുദ്ധസമാനമായ ഒരു സാഹചര്യം നിലനിൽക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പാകിസ്‌താനെതിരെ ശക്തമായി പ്രതികരിക്കാൻ മുഴുവൻ രാജ്യവും തയ്യാറാണെന്ന് ഒവൈസി പറഞ്ഞു, പക്ഷേ സർക്കാർ സൈനിക നടപടി നിർത്തി. “ഇത്തരം അവസരങ്ങൾ വീണ്ടും വരില്ല, പക്ഷേ സർക്കാർ ആ അവസരം നഷ്ടപ്പെടുത്തിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post