വെസ്റ്റ് ഇൻഡീസിനെതിരെ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ മികച്ച നിലയിൽ. ഓപ്പണർ കെ. എൽ രാഹുലിന്റെ തകർപ്പൻ സെഞ്ചുറിയാണ് രണ്ടാം ദിനം ഇന്ത്യൻ ബാറ്റിംഗിന് കരുത്തായത്. 197 പന്തുകളിൽ നിന്ന് സെഞ്ച്വറി പൂർത്തിയാക്കിയ താരം 100 റൺ നേടിയാണ് പുറത്തായത്. 14 റൺ എടുത്ത ദ്രുവ് ജുറലാണ് ക്രീസിൽ ഉള്ളത്. വെസ്റ്റ് ഇൻഡീസിന്റെ ആദ്യ ഇന്നിംഗ്സ് സ്കോറായ 162 പിന്തുടർന്ന ഇന്ത്യ ഇപ്പോൾ 218 – 4 എന്ന നിലയിലാണ് നിൽക്കുന്നത്.
അന്നള്ർ രാഹുലിനൊപ്പം ക്രീസിൽ ഉണ്ടായിരുന്ന നായകൻ 50 റൺസെടുത്ത നായകൻ ഗില്ലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് ഇന്ന് ആകെ നഷ്ടമായത്. മനോഹരമായി കളിച്ചുവന്ന ഗില്ലിന്റെ വിക്കറ്റ് നേടിയതൊഴിച്ചാൽ ലഞ്ചിന് പിരിയുന്നത് വരെ ഓർക്കാൻ ഒന്നും വെസ്റ്റ് ഇൻഡീസിന് ഉണ്ടായിരുന്നില്ല. വമ്പൻ ലീഡാണ് ഇനി ഇന്ത്യ ലക്ഷ്യമിടുന്നത്.
ഇന്ത്യ കളത്തിൽ മികച്ച പ്രകടനമൊക്കെ നടത്തി മുന്നേറുമ്പോൾ യുവതാരം സായ് സുദർശൻ (7 റൺസ്) മോശം പ്രകടനമായിരുന്നു ഇന്നലെ നടത്തിയത്. ഇംഗ്ലണ്ട് ടെസ്റ്റ് പര്യടനത്തിൽ അവസരം കിട്ടിയ താരം 7 മത്സരത്തിൽ നിന്ന് ആകെ നേടിയിരുന്നത് 147 റൺസ് ആയിരുന്നു. എന്നാൽ അത് ആദ്യ പര്യടനം ആയതിനാലും ഇന്ത്യക്ക് പുറത്തായതിനാലും അന്ന് ആരും അത്ര കാര്യമായി അതിനെ കണ്ടില്ല. എന്നാൽ ഇത്തവണ വെസ്റ്റ് ഇൻഡീസ് പോലെ ദുർബലരായ ഒരു ടീമിനെതിരെ അഭിമന്യു ഈശ്വരൻ, കെഎൽ രാഹുൽ തുടങ്ങിയവരെ തള്ളി ടീമിലെത്തിയ സായ് 7 റൺ മാത്രം എടുത്ത് പുറത്തായപ്പോൾ ട്രോളുകൾ വന്നു.
ഐപിഎല്ലിൽ റൺസ് അടിച്ചുക്കൂട്ടുന്ന സായ്ക്ക് അന്താരാഷ്ട്ര ക്രിക്കറ്റിൽ റൺസടിക്കാൻ സാധിക്കാത്തതിനെയാണ് ആരാധകർ ട്രോളുന്നത്. താരത്തെ പോലെ ഉള്ള ചില താരങ്ങൾക്ക് ഇന്ത്യൻ പ്രീമിയർ ലീഗ് മാത്രമേ പറ്റു എന്നും ടെസ്റ്റ് ടീമിന്റെ അടുത്തേക്ക് പോലും താരത്തെ അടുപ്പിക്കരുതെന്നും ആരാധകർ പറയുന്നു.
വലിയ രീതിയിൽ പരിശീലനം നടത്തുന്നതൊക്കെ റീലാക്കി കാണിച്ചാൽ സ്റ്റാറാകില്ല എന്നും ആരാധകർ പറയുന്നു.
Discussion about this post