2026 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) മിനി ലേലം ആവേശകരമായ ഒരു പോരാട്ടമാകാൻ സാധ്യത. ചില ടീമുകൾ പ്രധാന വിടവുകൾ നികത്താൻ ശ്രമിക്കുമ്പോൾ മറ്റുചിലർ ഒരു വലിയ നവീകരണം ലക്ഷ്യമിടുന്നു. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു, പഞ്ചാബ് കിംഗ്‌സ്, മുംബൈ ഇന്ത്യൻസ് തുടങ്ങിയ ടീമുകളിൽ വലിയ മാറ്റത്തിന് സാധ്യത ഇല്ല. എന്നിരുന്നാലും, രാജസ്ഥാൻ റോയൽസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, ചെന്നൈ സൂപ്പർ കിംഗ്‌സ് തുടങ്ങിയ ടീമുകൾ ഐപിഎൽ 2025 ലെ നിരാശാജനകമായ പ്രകടനത്തിന് ശേഷം അവരുടെ പല കളിക്കാരെയും വിട്ടയക്കും. മുൻകാലങ്ങളിൽ വിജയം നേടിയ ഈ ടീമുകൾ, മിനി ലേലത്തിൽ ചില കളിക്കാരെ കൊണ്ടുവന്ന് പഴയ പ്രതാപം തിരിച്ചുപിടിക്കാൻ ശ്രമിക്കും.
ലേലത്തിൽ പണം വാരം സാധ്യത ഉള്ള മൂന്ന് താരങ്ങളെ നമുക്ക് ഒന്ന് നോക്കാം:
1. സഞ്ജു സാംസൺ
രാജസ്ഥാൻ റോയൽസിന്റെ നായകനായ സഞ്ജു സാംസൺ ഇന്ത്യൻ പ്രീമിയർ ലീഗിലെ ഒരു ഇതിഹാസമാണ്. 11 സീസണുകളായി ഫ്രാഞ്ചൈസിയെ പ്രതിനിധീകരിച്ച താരം ടീമിനെ ഏറ്റവും കൂടുതൽ കാലം നയിച്ച നായകനാണ്. എന്നിരുന്നാലും കഴിഞ്ഞ സീസൺ മുതൽ സാംസണിന് മാനേജ്‌മെന്റുമായി ചില ” അഭിപ്രായ വ്യത്യാസങ്ങൾ” ഉണ്ടെന്നും അദ്ദേഹത്തെ ലേലത്തിൽ വിൽക്കാൻ ടീമിന് താത്പര്യം ഉണ്ടെന്നും ആണ് ഇപ്പോഴത്തെ റിപ്പോർട്ടുകൾ. ചെന്നൈ, കൊൽക്കത്ത തുടങ്ങിയ ടീമുകൾ സഞ്ജുവിനായി രംഗത്ത് ഉണ്ട്. താരം ലേലത്തിൽ ഉണ്ടെങ്കിൽ വമ്പൻ തുകക്ക് താരം വിറ്റുപോകും.
2. കെ.എൽ. രാഹുൽ
കഴിഞ്ഞ സീസണിൽ ഡൽഹി ക്യാപിറ്റൽസിൽ (ഡിസി) കളിച്ച കെഎൽ രാഹുലിനെ ട്രേഡ് ചെയ്യാൻ ടീമിന് താത്പര്യം ഉണ്ടെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. 33 കാരനായ രാഹുലിന്റെ സ്ട്രൈക്ക് റേറ്റിന്റെ പേരിൽ വർഷങ്ങളായി വിമർശിക്കപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും, കഴിഞ്ഞ വർഷത്തെ ഐപിഎല്ലിൽ, അദ്ദേഹത്തിന്റെ സമീപനത്തിൽ കാര്യമായ മാറ്റം വന്നു, ആദ്യ പന്തിൽ തന്നെ ആക്രമണം അഴിച്ചുവിട്ട അദ്ദേഹം ടീമിന്റെ വിജയ യാത്രയിൽ നിർണായക പങ്ക് വഹിച്ചു. ടീമിൽ നിന്ന് പോകാൻ താരം ആഗ്രഹിച്ചാൽ രാഹുലിനെ ലേലത്തിൽ കാണാം. അങ്ങനെ വന്നാൽ താരത്തിനായി ടീമുകൾ കോടികൾ മുടക്കും.
3. കാമറൂൺ ഗ്രീൻ
2024 ലെ ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് (ആർസിബി) വേണ്ടി കാമറൂൺ ഗ്രീൻ ഇറങ്ങിയിരുന്നു. എന്നിരുന്നാലും, മെഗാ ലേലത്തിന് മുമ്പ് ഫ്രാഞ്ചൈസി അദ്ദേഹത്തെ നിലനിർത്തിയില്ല. പുറംവേദനയെത്തുടർന്ന് വന്ന ബുദ്ധിമുട്ടുകളെ തുടർന്നായിരുന്നു ഇത്. 2024 അവസാനത്തിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ശേഷം, ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ എന്തായാലും ഇപ്പോൾ കളത്തിൽ സജീവമാണ്.
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഗ്രീൻ മികച്ച ഫോമിലാണ് കളിക്കുന്നത്. ഈ വർഷം എട്ട് ടി20 മത്സരങ്ങളിൽ നിന്ന് 43 ശരാശരിയിലും 168.62 സ്ട്രൈക്ക് റേറ്റിലും 258 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്. ഒരു ബാറ്റ്സ്മാനായി മാത്രമാണ് അദ്ദേഹം ഇപ്പോൾ കാളികുനത്. മിനി ലേലത്തിന് മുമ്പ് അദ്ദേഹത്തിന് ബൗളിംഗ് ആരംഭിക്കാൻ കഴിയുമെങ്കിൽ, ഐപിഎൽ ഫ്രാഞ്ചൈസികൾ അദ്ദേഹത്തിനായി പണം വാരിയെറിയും.
Discussion about this post