പാക് അധിനിവേശ കശ്മീരിൽ കുറച്ച് ദിവസങ്ങളായി നടക്കുന്ന പൊതുജന പ്രതിഷേധത്തിൽ ആദ്യമായി പ്രതികരിച്ച് ഇന്ത്യ. പാക് അധിനിവേശ കശ്മീരിലെ സംഘർഷത്തെ കുറിച്ച് വിദേശകാര്യമന്ത്രാലയാണ് രാജ്യത്തിന്റെ അഭിപ്രായം വ്യക്തമാക്കി രംഗത്തെത്തിയത്. പാക് അധിനിവേശ കശ്മീരിൽ നിലവിൽ നടക്കുന്നതെല്ലാം സ്വാഭാവിക പ്രതികരണമാണെന്ന് വിദേശകാര്യമന്ത്രാലയം കുറ്റപ്പെടുത്തി.
പാകിസ്താന്റെ അടിച്ചമർത്തലിനെതിരായ പ്രതികരണമാണ് ഇപ്പോൾ നടക്കുന്നത്. തെറ്റായ നയങ്ങൾ സ്വീകരിച്ചതിന്റെ ഫലം. മനുഷ്യാവകാശ ലംഘനങ്ങൾക്ക് പാകിസ്താൻ ഉത്തരവാദികളാണെന്നും ഇന്ത്യ കുറ്റപ്പെടുത്തി. ഇതിന് പാകിസ്താൻ മറുപടി പറയണമെന്നും ഇന്ത്യ വ്യക്തമാക്കി.
പാക് അധിനിവേശ ജമ്മു & കശ്മീരിലെ നിരവധി പ്രദേശങ്ങളിൽ നടന്ന പ്രതിഷേധങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ഞങ്ങൾ കണ്ടു, അതിൽ നിരപരാധികളായ സാധാരണക്കാർക്ക് നേരെ പാക സൈന്യം നടത്തിയ ക്രൂരതകളും ഉൾപ്പെടുന്നു. പാകിസ്താന്റെ അടിച്ചമർത്തൽ സമീപനത്തിന്റെയും നിർബന്ധിതവും നിയമവിരുദ്ധവുമായ അധിനിവേശത്തിന് കീഴിലുള്ള ഈ പ്രദേശങ്ങളിൽ നിന്നുള്ള വിഭവങ്ങൾ വ്യവസ്ഥാപിതമായി കൊള്ളയടിക്കുന്നതിന്റെയും സ്വാഭാവിക പരിണതഫലമാണിതെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. പാകിസ്താൻ, ഭീകരമായ മനുഷ്യാവകാശ ലംഘനങ്ങൾക്ക് ഉത്തരവാദികളായിരിക്കണമെന്നാണ് വിദേശകാര്യമന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കിയത്.
Discussion about this post