സ്ത്രീത്വത്തെ അപമാനിച്ചതിന് യുട്യൂബ് ചാനൽ ഉടമ ഷാജൻ സ്‌കറിയക്കെതിരെ കേസ്. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് പാലാരിവട്ടം പോലീസ് കേസെടുത്തിരിക്കുന്നത്. കോൺഗ്രസ് പ്രവർത്തക താര ടോജോ അലക്‌സിന്റെ പരാതിയിലാണ് കോടതി നിർദ്ദേശപ്രകാരം പോലീസ് കേസെടുത്തത്.
ഷാജൻ സ്‌കറിയ,ഗൂഗിൾ സിഇഒ സുന്ദർ പിച്ചെ,ഗൂഗിൽ കമ്പനി ഭാരവാഹികളടക്കം പതിനൊന്ന് പേർക്കെതിരെ ആണ് കേസ്. രാഹുൽ മാങ്കൂട്ടം വിവാദവുമായി ബന്ധപ്പെട്ട് താര ടോജോ നടത്തിയ പ്രതികരണങ്ങൾക്കെതിരെ ആയിരുന്നു സാജൻ സ്‌കറിയയുടെ യൂട്യൂബ് ചാനലിൽ വീഡിയോ പബ്ലിഷ് ചെയ്തത്.
ഷാജൻ ചെയ്ത വീഡിയോയ്ക്ക് താഴെ സ്ത്രീത്വത്തെ അപമാനിക്കുന്ന നിലയിൽ കമന്റ് ചെയ്ത നാല് പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഭാരതീയ ന്യായ സൻഹിത 79, 75(3), 3(5) എന്നീ വകുപ്പുകളും ഐടി ആക്ട് 67 വകുപ്പ് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്
Discussion about this post