ഗാസിയാബാദ്: ഇന്ത്യാ- പാക്കിസ്ഥാന് ലോകകപ്പ് മത്സരത്തിനിടെ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്നാരോപിച്ച് സ്വകാര്യ കോളജിനെതിരെ പോലിസ് നടപടി. ഗാസിയാബാദിലെ മുരാദ്നഗര്‍ ഐ.ടി കോളജ് അധികൃതരില്‍ നിന്ന് പോലീസ് സംബന്ധിച്ച് വിശദീകരണം തേടി. ഇന്ത്യക്രിക്കറ്റ് മത്സരത്തിനിടെ രണ്ട് വനിതാ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്നാണ് ആരോപണം. ബീഹാറില്‍ നിന്നും ജമ്മു കശ്മീരില്‍ നിന്നുമുള്ള രണ്ട് ബി.ടെക് വിദ്യാര്‍ത്ഥികളാണ് തര്‍ക്കമുണ്ടായത്.
തര്‍ക്കത്തിനിടെ ഹിന്ദുസ്ഥാന്‍ മൂര്‍ദാബാദ്, പാക്കിസ്ഥാന് സിന്ദാബാദ് മുദ്രാവാക്യങ്ങള്‍ വിളിച്ചുവെന്നാണ് ആരോപണം. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളോ, ദൃക്സാക്ഷി വിവരണമോ ലഭിച്ചിട്ടില്ലെങ്കിലും കോളജ് അധികൃതരില്‍ നിന്ന് വിശദീകരണം തേടിയതായി മുരാദ്നഗര്‍ പോലീസ് സ്റ്റേഷന് ഓഫീസര്‍ സുബോധ് കുമാര്‍ സക്സേന അറിയിച്ചു. അതേസമയം മത്സരം കാണുന്നതിനിടെ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്ന ആരോപണം കോളജ് അധികൃതര്‍ നിഷേധിച്ചു. കോളജില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്ന് വാട്സ്ആപ്പ് സന്ദേശം പ്രചരിക്കുന്നുണ്ടെന്നും ഈ സന്ദേശത്തിന്റെ ഉറവിടം പരിശോധിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post