ശനിയാഴ്ച മുംബൈയിൽ നടന്ന പ്രീമിയർ ലീഗ് ഫാൻ എൻഗേജ്മെന്റ് ചടങ്ങിൽ ആഴ്സണൽ ആരാധകരുടെ തിരക്ക് കണ്ട് മുൻ ലിവർപൂൾ, ഇംഗ്ലണ്ട് സ്ട്രൈക്കർ മൈക്കൽ ഓവൻ അത്ഭുതപ്പെട്ടു. നെസ്കോ സെന്ററിൽ നടന്ന പരിപാടിയിൽ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണും പങ്കെടുക്കുകയും അവിടെ ലിവർപൂളിനോടുള്ള തന്റെ ആരാധന വെളിപ്പെടുത്തുകയും ചെയ്തു.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:
“എനിക്ക് ഇന്ത്യയിലെ അനുഭവം വളരെ ഇഷ്ടപ്പെട്ടു. ഞാൻ ഇവിടെ അറിഞ്ഞ് വരുന്നതേ ഉള്ളു. എനിക്ക് കാലാവസ്ഥയോട് പൊരുത്തപ്പെട്ടാൻ കഴിഞ്ഞു. ഫുട്‍ബോളും ക്രിക്കറ്റുമൊക്കെ കളിക്കാൻ ഇഷ്ടമാണ്. ഇങ്ങോട്ട് വരുന്നതിന് മുമ്പ് തന്നെ ഇന്ത്യ ഒരു വലിയ ക്രിക്കറ്റ് രാജ്യമാണെങ്കിലും, അവർ ഒരു വലിയ ഫുട്ബോൾ ആരാധക രാഷ്ട്രമാണെന്ന് എനിക്കറിയാമായിരുന്നു” ഓവൻ പറഞ്ഞു.
“ആരാധകർക്ക് പ്രീമിയർ ലീഗ് ഫുട്ബോൾ ഇഷ്ടമാണെന്ന് എനിക്കറിയാം. ചടങ്ങിൽ വന്ന ആളുകളിൽ കൂടുതലും ആഴ്‌സണൽ ആരാധകർ ആണെന്നാണ് എനിക്ക് തോന്നുന്നത്. ഒരുപാട് ആഴ്‌സണൽ ജേഴ്സികൾ എനിക്ക് ഇവിടെ കാണാൻ സാധിക്കുന്നു. എങ്കിലും കുറച്ച് എങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡ്, ലിവർപൂൾ ആരാധകർ ഇവിടെ കാണാൻ സാധിച്ചതിൽ സന്തോഷം.” മൈക്കിൾ ഓവൻ പറഞ്ഞു.
അതെ ഇവന്റിൽ, ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ സഞ്ജു സാംസൺ ഫുട്‌ബോളിനോടുള്ള തന്റെ സ്‌നേഹം പ്രകടിപ്പിക്കുകയും കുട്ടിക്കാലത്ത് കുടുംബത്തോടൊപ്പം ഫുട്‌ബോൾ കളിച്ചതിന്റെ ഓർമ്മകൾ പങ്കുവെക്കുകയും ചെയ്തു.
“ഫുട്‌ബോളിന്റെയും പ്രീമിയർ ലീഗിന്റെയും വലിയ ആരാധകൻ ആണ് ഞാൻ. എന്റെ ചെറുപ്പകാലം മുതൽ ഞാൻ ധാരാളം ഫുട്‌ബോൾ കാണുന്നുണ്ട്. കാണുന്നതിനപ്പുറം, എന്റെ കുടുംബത്തോടൊപ്പം, എന്റെ സഹോദരനോടൊപ്പം, എന്റെ അച്ഛനോടൊപ്പം ധാരാളം ഫുട്‌ബോൾ കളിച്ചിട്ടുണ്ട്. ലിവർപൂളിന്റെ ആരാധകനായ ഞാൻ എന്നും അവരെ പിന്തുണക്കുന്നു” സാംസൺ പറഞ്ഞു.
Discussion about this post