ഒരു ഫോർമാറ്റിലും മികച്ച പ്രകടനം കാഴ്ച്ചവെക്കാത്ത താരമായിരുന്നിട്ടും വരാനിരിക്കുന്ന ഓസ്‌ട്രേലിയൻ പര്യടനത്തിനായി ഹർഷിത് റാണയെ തിരഞ്ഞെടുത്തത് എന്തിനാണ് എന്ന് ചോദിക്കുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം കൃഷ്ണമാചാരി ശ്രീകാന്ത്. മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിന് ‘ഇഷ്ടപെട്ട’ വ്യക്തിയായതിനാലാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തതെന്നും അതൊരു മോശം തീരുമാനം ആണെന്നും ശ്രീകാന്ത് പറഞ്ഞു.
ഗിൽ നായക സ്ഥാനത്ത് എത്തിയതോടെ, 2027 ലോകകപ്പിന് മുന്നോടിയായിട്ടുള്ള ദീർഘകാല പദ്ധതിയുടെ ആസൂത്രണത്തിന്റെ സൂചനയാണ് ബിസിസിഐ നൽകിയിരിക്കുന്നത്. എന്നിരുന്നാലും, ഹർഷിതിനെ എടുത്തത് വഴി എന്താണ് അവർ ഉദേശിച്ചത് എന്നാണ് ശ്രീകാന്ത് ചോദിക്കുന്നത്. “ടീമിൽ ഒരു സ്ഥിരം അംഗം മാത്രമേയുള്ളൂ, ഹർഷിത് റാണ. ടീമിൽ എന്തിനാണ് അദ്ദേഹം കളിക്കുന്നതെന്ന് ആർക്കും അറിയില്ല. അവർ നന്നായി കളിക്കുന്നുണ്ടോ ഇല്ലയോ എന്നത് പരിഗണിക്കാതെ നിങ്ങൾ ചിലരെ തിരഞ്ഞെടുക്കരുത്.”
“ഹർഷിത് റാണ എന്ന പേര് കേട്ടാൽ തന്നെ ഗംഭീർ അയാളെ ടീമിലെടുക്കും. 2027 ലോകകപ്പ് ലക്ഷ്യമാക്കി വേണം നിങ്ങൾ മുന്നോട്ട് പോകാൻ. പക്ഷേ അവർ അങ്ങനെ ചെയ്യുന്നില്ല എന്ന് എനിക്ക് തോന്നുന്നു. അവിടെ ഹർഷിത് റാണയെയും നിതീഷ് കുമാർ റെഡ്ഡിയെയും നിങ്ങൾ തിരഞ്ഞെടുത്താൽ, നിങ്ങൾക്ക് ട്രോഫിയോട് ബൈ ബൈപറയാം,” ശ്രീകാന്ത് പറഞ്ഞു.
ഇന്ത്യയുടെ 2027 ലോകകപ്പ് തയ്യാറെടുപ്പുകൾക്കുള്ള ഒരു പരീക്ഷണ കേന്ദ്രമായും ഓസ്‌ട്രേലിയൻ പര്യടനം പ്രവർത്തിക്കുന്നു. ഏകദിന ക്യാപ്റ്റനായി ഗില്ലിനെ സ്ഥാനക്കയറ്റം നൽകുന്നത് ഒരു ഭാവി തന്ത്രത്തെ സൂചിപ്പിക്കുന്നു, പക്ഷേ ശ്രീകാന്ത് പറഞ്ഞത് പോലെ റാണയുടെയും റെഡ്ഡിയുടെയും വരവ് എന്തിനാണ് എന്നാണ് ആരാധകരും ചോദിക്കുന്നത്.
Discussion about this post