ഹമാസ്-ഇസ്രായേൽ സമാധാന ചർച്ച ഇന്ന് നടക്കും. ഈജിപ്ത്തിൽ അമേരിക്കയുടെമധ്യസ്ഥതയിലാണ് ചർച്ച. ബന്ദികളുടെ കൈമാറ്റമാണ് ചർച്ചയുടെ പ്രധാന അജണ്ട.
ഖലീൽ അൽ ഹയ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഹമാസിനായി ചർച്ചയിൽ പങ്കെടുക്കുന്നത്. ട്രംപിന്‍റെ മരുമകൻ ജെറാർഡ് കുഷ്നെറും ചർച്ചയിലുണ്ട്.
ഒന്നാംഘട്ട ചർച്ച ഈ ആഴ്ച പൂർത്തിയാക്കണമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. പശ്ചിമേഷ്യയുടെ ആകെ സമാധാനമാണ് ലക്ഷ്യമെന്നും ട്രംപ്വ്യക്തമാക്കിയിരുന്നു. സമാധാന കരാറിൽ തീരുമാനം വൈകുന്നത് പൊറുക്കില്ലെന്നും ബന്ധികളെഉടൻ മോചിപ്പിക്കണമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഗാസയിൽ നിന്ന് ഇസ്രായേൽസൈന്യത്തിന്‍റെ പിന്മാറ്റത്തിനുള്ള അതിർത്തി രേഖ ഇസ്രായേൽ അംഗീകരിച്ചതായും ഇത് ഹമാസ്അംഗീകരിച്ചാൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരുമെന്നും ട്രംപ് അറിയിച്ചിട്ടുണ്ട്.
ബന്ദികളെ മോചിപ്പിക്കാമെന്ന് ഹമാസ് അറിയിച്ചെങ്കിലും, പൂർണ്ണമായുംനിരായുധീകരിക്കുന്നതുൾപ്പെടെയുള്ള പ്രധാന കാര്യങ്ങളിൽ കൂടുതൽ ചർച്ചകൾ ആവശ്യമുണ്ടെന്ന്ഹമാസ് വ്യക്തമാക്കിയിട്ടുണ്ട്.
വെടിനിർത്തൽ, ബന്ദികളെ കൈമാറൽ, ഗാസയുടെ ഭരണത്തിൽ നിന്ന് ഹമാസിനെ ഒഴിവാക്കൽഎന്നിവ ഉൾപ്പെടുന്നതാണ് യുഎസ് സമാധാന പദ്ധതി. എന്നാൽ പലസ്തീൻ രാഷ്ട്രം എന്നആശയത്തെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തള്ളിപ്പറയുകയാണ്.
Discussion about this post