പാലിയേക്കരയിലെ ടോൾ പിരിവിനുള്ള വിലക്ക് വീണ്ടും നീട്ടി. കേസ് വീണ്ടും പരിഗണിക്കുന്ന ഈ വെള്ളിയാഴ്ച വരെയാണ് നീട്ടിയിരിക്കുന്നത്. ടോൾ പാതയിലെ ഗതാഗത പ്രശ്‌നം ഒരു മാറ്റവുമില്ലാതെ തുടരുന്നു എന്ന് തൃശൂർ ജില്ലകളക്ടർ കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് തീരുമാനം. ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്,ഹരിശങ്കർ വി മേനോൻ എന്നിവരുടെ ബെഞ്ചാണ് ടോൾ പിരിവ് നിരോധനം നീട്ടിയത്. ഹൈക്കോടതിയുടെ തീരുമാനം സ്വാഗതാർഹമെന്ന് പരാതിക്കാരൻ ഷാജി കോടംകണ്ടത്ത് പ്രതികരിച്ചു.
നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന പലയിടത്തും സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്ന് കലക്ടറുടെ നേതൃത്വത്തിലുള്ള ഇടക്കാല ഗതാഗത മാനേജ്‌മെന്റ് സമിതി (ഇന്ററിം ട്രാഫിക് മാനേജ്‌മെന്റ് കമ്മിറ്റി) റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
ദേശീയപാതയിലെ നിർമാണ പ്രവർത്തനങ്ങൾ മൂലം ഗതാഗത കുരുക്കുണ്ടാകുന്നത് ചൂണ്ടിക്കാട്ടി ഓഗസ്റ്റ് 6 മുതൽ പാലിയേക്കരയിൽ ടോൾ പിരിക്കുന്നത് ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്
Discussion about this post