കുഞ്ഞുപിറന്നതിന് ശേഷം തന്റെ ജീവിത ദിനചര്യങ്ങളിൽ ഉണ്ടായ മാറ്റങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് ബോളിവുഡ് നടിയായ ആലിയ ഭട്ട്. മകളുടെ ജനനത്തോടെ ജീവിതം ആകെ മാറി. രാത്രിയിൽ വൈകി ഉറങ്ങിയിരുന്ന തങ്ങൾ ഇപ്പോൾ വളരെ നേരത്തെ ഉറങ്ങുകയും അതിരാവിലെ എഴുന്നേൽക്കുകയും ചെയ്യുന്നു എന്ന് ആലിയ പറയുന്നു. എല്ലാത്തിനും നന്ദി പറയേണ്ടത് മകളായ റാഹയോട് ആണെന്ന് താരം പറഞ്ഞു
ടു മച്ച് വിത്ത് കാജോളും ട്വിങ്കിളും എന്ന ടോക്ക് ഷോയിൽ പങ്കെടുക്കവെ ആലിയ ഭട്ട് പറഞ്ഞ വാക്കുകൾ ഇങ്ങനെ “നിങ്ങൾക്ക് ഒരു കുഞ്ഞു പിറന്നാൽ നിങ്ങളുടെ ദിനചര്യങ്ങളിൽ മാറ്റങ്ങൾ സംഭവിച്ചേക്കാം. നിങ്ങൾ ഉണർന്നില്ലെങ്കിൽ അവർ നിങ്ങളെ ഉണർത്തിക്കോളും. ചില സമയങ്ങളിൽ ഞങ്ങൾ നേരത്തെ കിടന്നുറങ്ങും. രൺബീറും എന്നെപോലെ തന്നെയാണ് കിടക്കുന്നത്. ഇത്തിരി വൈകിയാൽ തന്നെ അതിരാവിലെ ഉണരുകയും ചെയ്യും’ റാഹ വരുന്നതിനു മുൻപും താൻ അതിരാവിലെ എഴുന്നേൽക്കുന്ന ഒരാളായിരുന്നു. റാഹ വന്നതിനു ശേഷവും അത് അങ്ങനെ തന്നെയാണ് . എഴുന്നേൽക്കുന്ന കാര്യത്തിൽ കുറച്ച് കൂടി കൃത്യനിഷ്ഠത വന്നു. റാഹയുടെ ഉറക്കത്തിനു പ്രാധാന്യം നൽകുന്നതു കൊണ്ടാണ് താൻ നേരത്തെ ഉറങ്ങാൻ പോകുന്നതെന്ന് താരം വ്യക്തമാക്കി.
നിതേഷ് തിവാരിയുടെ രാമായണമാണ് രൺബീറിന്റെ അടുത്തതായി ഇറങ്ങാനുള്ള ചിത്രം. സായ് പല്ലവി, യാഷ്, രവി ദുബെ, സണ്ണി ഡിയോൾ, ലാറ ദത്ത എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. രണ്ട് ഭാഗങ്ങളായി ചിത്രം പുറത്തിറങ്ങും, ആദ്യ ഭാഗം 2026 ദീപാവലിക്ക് തിയേറ്ററുകളിൽ എത്തും.
Discussion about this post