ക്രിക്കറ്റിലൊക്കെ സൂപ്പർതാരങ്ങൾ രാജിവെക്കുമ്പോൾ, അല്ലെങ്കിൽ അവരെ ടീമിൽ നിന്ന് പുറത്താകുമ്പോൾ ഏറ്റവും കൂടുതൽ അസ്വസ്ഥരാകുന്നത് അവരുടെ ആരാധകരാണ്. ഇനി തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ കളത്തിൽ കാണാൻ പറ്റില്ല എന്ന സങ്കടം അവരെ അലട്ടുകയും അതിന് കാരണമായി എന്ന് തോന്നിയവരെ ട്രോളുകളെയും അസഭ്യം പറയുകയും ചെയ്യുന്നത് ഒകെ പതിവ് രീതിയാണ്. ധോണിയൊക്കെ ഇത്തരത്തിൽ ഒരുപാട് വിമർശനങ്ങൾ കേട്ട ആളാണ്.
എന്തായാലും ഓസ്‌ട്രേലിയയിൽ നടക്കുന്ന വൈറ്റ് ബോൾ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ അടുത്തിടെ പ്രഖ്യാപിച്ചത് ഇന്ത്യയിലെ രണ്ട് വ്യത്യസ്ത ആരാധകവൃന്ദങ്ങളുടെ വികാരങ്ങൾക്ക് കാരണമായി. നായക സ്ഥാനത്ത് നിന്നും രോഹിത് ശർമ്മയെ നീക്കിയതാണ് ഇതിൽ അയാളുടെ ആരാധകരെ അസ്വസ്ഥമാക്കിയ കാര്യം. കോഹ്‌ലിയെ ഒതുക്കി എന്ന് പറഞ്ഞ് അയാളുടെ ആരാധകരും വന്നതോടെ ഗൗതം ഗംഭീർ എന്ന പൊതു ‘ശത്രുവിനെതിരെ’ സോഷ്യൽ മീഡിയയിൽ രോഹിത് ശർമ്മയുടെയും വിരാട് കോഹ്‌ലിയുടെയും ആരാധകർ ഒന്നിച്ചിരിക്കുകയാണ്.
ഐപിഎൽ 2024 ഫൈനൽ നടക്കുന്ന സമയം, ടൂർണമെന്റിന്റെ ഫൈനലിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടുന്നു. സീസണിലുടനീളം തകർപ്പൻ പ്രകടനം നടത്തിയ ഹൈദരാബാദ് ബാറ്റിംഗിനെ കൊൽക്കത്തയുടെ ബോളർമാർ തകർത്തെറിയുന്നു.
അഭിഷേക് ശർമ്മ, ട്രാവിസ് ഹെഡ്, ഐഡൻ മാർക്രം, ഹെൻറിച്ച് ക്ലാസൻ തുടങ്ങിയ പേരുകളുള്ള ബാറ്റിംഗ് യൂണിറ്റ് വെറും 113 റൺസിന് പുറത്തായി. കൊൽക്കത്തയാകട്ടെ വെറും 10.3 ഓവറിൽ രണ്ട് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം പിന്തുടർന്നു. പക്ഷേ ആ ഫൈനലിൽ തോറ്റ ഹൈദരാബാദിനെക്കാൾ പണി കിട്ടിയത് കോഹ്‌ലിക്കും, രോഹിത്തിനുമാണ് എന്ന് പറയാം. സീസണിൽ കൊൽക്കത്തയുടെ ഉപദേഷ്ടാവായിരുന്ന ഗൗതം ഗംഭീർ, ശേഷം ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകനായി.
രാഹുൽ ദ്രാവിഡിന്റെ കാലാവധി അവസാനിച്ചതിന് ശേഷം ഗംഭീറിനെ പരിശീലകനായി നിയമിക്കാൻ കൊൽക്കത്ത നേടിയ വിജയം ഇന്ത്യൻ മാനേജ്‌മെന്റിനെ പ്രേരിപ്പിച്ചുവെന്ന് ആരാധകർ വിശ്വസിക്കുന്നു. ഈ വർഷമാദ്യം വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് പെട്ടെന്ന് വിരമിക്കൽ പ്രഖ്യാപിച്ചത് ഗംഭീറിന്റെ കാലത്താണ്. ശേഷം രോഹിത് ശർമ്മയുടെ ഏകദിന ക്യാപ്റ്റൻസി നഷ്ടപ്പെട്ടു. ഇത് കൂടാതെ ഇരുതാരങ്ങളുടെയും ഏകദിന ടീമിലെ ഭാവിയും ഇപ്പോൾ തുലാസിലാണ്.
ചുരുക്കി പറഞ്ഞാൽ ഹൈദരാബാദ് കാരണം പണി കിട്ടിയത് കോഹ്‌ലിക്കും രോഹിത്തിനും ആണെന്ന് പറയാം.
https://www.youtube.com/watch?v=FaPGz8EnvCM
Discussion about this post