കഴിഞ്ഞ കുറച്ച് മാസങ്ങളായി ജസ്പ്രീത് ബുംറ ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ലോകത്തെ ചർച്ചാവിഷയമാണ്. ലോകത്തിലെ ഏറ്റവും മികച്ച പേസർക്ക് എന്തിനാണ് ഇത്ര വിശ്രമം കൊടുക്കുന്നതെന്ന് ആണ് ചിലരെങ്കിലും ചോദിക്കാറുണ്ട്. ഇംഗ്ലണ്ടിൽ മൂന്ന് ടെസ്റ്റുകൾ മാത്രമേ അദ്ദേഹം കളിച്ചിട്ടുള്ളൂ, ശേഷം ഏഷ്യാ കപ്പിൽ കളിച്ചു എങ്കിലും ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല.
ബുംറയ്ക്ക് തന്റെ ശരീരം ഏറ്റവും നന്നായി അറിയാമെന്നും എന്താണ് ചെയ്യുന്നതെന്നും അദ്ദേഹത്തിന് അറിയാമെന്നും പറഞ്ഞുകൊണ്ട് അദ്ദേഹത്തിന്റെ ബൗളിംഗ് പങ്കാളി മുഹമ്മദ് സിറാജ് താരത്തിന്റെ പ്രതിരോധത്തിനായി രംഗത്തെത്തി. “പുറത്തുള്ള അഭിപ്രായത്തെക്കുറിച്ച് ബുംറ ഭായ് വിഷമിക്കുന്നില്ല. അദ്ദേഹത്തിന് ഗുരുതരമായ പുറംവേദനയും വലിയൊരു ശസ്ത്രക്രിയയും കഴിഞ്ഞു. അന്ന് ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ അദ്ദേഹം പന്തെറിഞ്ഞിരുന്നെങ്കിൽ, അദ്ദേഹം വീണ്ടും പന്തെറിയുമായിരുന്നോ ഇല്ലയോ എന്ന് നമുക്ക് ആർക്കും കഴിയില്ല. അത്ര ഗുരുതരമായിരുന്നു പരിക്ക്
“ആ പരിക്ക് വളരെ ബുദ്ധിമുട്ടുള്ള ഒന്നായിരുന്നു. അദ്ദേഹത്തിന്റെ ബൗളിംഗ് ആക്ഷൻ നിങ്ങൾക്ക് അറിയാം. അദ്ദേഹം ഇന്ത്യയ്ക്ക് വളരെ പ്രധാനപ്പെട്ട ഒരു ബൗളറാണ്. അടുത്ത ലോകകപ്പിൽ താരം കളിക്കേണ്ടത് ഇന്ത്യക്ക് അത്യാവശ്യമാണ്” സിറാജ് പറഞ്ഞു.
അദ്ദേഹം തുടർന്ന് പറഞ്ഞത് ഇങ്ങനെ:
“ഇന്ത്യൻ ആരാധകർ അദ്ദേഹം ടീമിന്റെ നട്ടെല്ലാണെന്ന് മനസ്സിലാക്കണം. സാധ്യമാകുമ്പോഴെല്ലാം അദ്ദേഹം തീർച്ചയായും കളിക്കുമെന്ന് ഉറപ്പിക്കുക. ജാസി ഭായ് കൃത്യമായ തീരുമാനങ്ങളാണ് എടുക്കുന്നത്. ഞാൻ ഇംഗ്ലണ്ടിൽ വന്നിറങ്ങിയപ്പോൾ, അവിടെ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന കളിക്കാരനാകുക എന്നതായിരുന്നു എന്റെ ലക്ഷ്യം. പരമ്പരയിലുടനീളം ഞാൻ നന്നായി കളിച്ചു. പരിശീലന മത്സരങ്ങൾ കളിക്കുമ്പോഴും എന്റെ താളം വളരെ മികച്ചതായിരുന്നു. ജാസി ഭായ് എല്ലാ മത്സരങ്ങളും കളിക്കാൻ പോകുന്നില്ലെന്ന് അറിഞ്ഞപ്പോൾ, ടീമിലെ രണ്ടാമത്തെ സീനിയർ ഫാസ്റ്റ് ബൗളറായതിനാൽ, എന്റെ 100 ശതമാനം നൽകാൻ ഞാൻ ആഗ്രഹിച്ചു,” സിറാജ് കൂട്ടിച്ചേർത്തു.
Discussion about this post