ജോഷി–എസ് എൻ സ്വാമി കൂട്ടുകെട്ടിൽ പിറന്ന മൾട്ടി സ്റ്റാർ ചിത്രം ധ്രുവം മമ്മൂട്ടി എന്ന നടന്റെ സിനിമ ജീവിതത്തിൽ വളരെ സ്വാധീനം ചെലുത്തിയ ഒരു സിനിമയായിരുന്നു. അദ്ദേഹം അവതരിപ്പിച്ച നരസിംഹ മന്നാഡിയാർ എന്ന കഥാപാത്രത്തിന്റെ പൗരുഷ ഗാംഭീര്യവും ഒപ്പം പകയും പ്രതികാരവും പ്രണയവും ഒകെ വളരെ ഭംഗിയായി ഉപയോഗിച്ച ചിത്രം 1993 ലാണ് പുറത്തിറങ്ങുന്നത്. സിനിമയിൽ മമ്മൂട്ടിയോടൊപ്പം ജയറാം, സുരേഷ് ഗോപി, വിക്രം, ഗൗതമി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കന്നഡ താരം ടൈഗർ പ്രഭാകറായിരുന്നു ചിത്രത്തിലെ വില്ലൻ കഥാപാത്രമായ ഹൈദർ മരക്കാരെ അവതരിപ്പിച്ചത്.
ഷിബു ചക്രവർത്തി എഴുതിയ ചിത്രത്തിലെ സംഗീതം പകർന്നത് എസ്.പി. വെങ്കിടേഷ് ആയിരുന്നു. സിനിമയും അതിലെ ഗാനങ്ങളും ഒകെ മലയാളി മനസിൽ ഇന്നും മനോഹരമായ ഓർമയായി തുടരുമ്പോൾ ഷിബു ചക്രവർത്തിയെ സംബന്ധിച്ച് തന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഓർമ്മകൾ ഈ ചിത്രവുമായി ബന്ധപെട്ടുണ്ട്.
പ്രണയിച്ചു നടന്ന കാലഘട്ടത്തിൽ കാമുകിയുടെ ഓർമ്മകൾ ആയിരുന്നു ഷിബുവിന് ഇതിലെ പാട്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്ന സമയത്താണ് ആർക്കും ഒരു സൂചന പോലും നൽകാതെ ഷിബു വിവാഹം കഴിച്ചതും എല്ലാവരെയും ഞെട്ടിച്ചതും. അതിനാൽ തന്നെ വിവാഹ കാര്യം പറയാത്തതിന്റെ പേരിൽ ഒരുപാട് ആളുകൾ ഷിബുവിനെ കുറ്റപ്പെടുത്തി.
എന്നാൽ ഷിബുവിനെ പോലെ അനുഗ്രഹീതനായ ഒരു ഗാനരചയിതാവിന് ആ പരിഭവവും പിണക്കങ്ങളും മതിയായിരുന്നു മനോഹരമായ ഒരു പാട്ടിലെ വരികളുണ്ടാക്കാൻ, ചിത്രത്തിലെ സൂപ്പർഹിറ്റ് ഗാനം കരുകവയൽകുരുവിയിൽ:
നടവഴിയിടകളിൽ നടുമുറ്റങ്ങളിൽ
ഒരു കഥ
നിറയുകയായ്
ഒരുപിടിയവിലിൻ കഥപോലിവളുടെ
പരിണയ കഥ
പറഞ്ഞൂ….
പറയാതറിഞ്ഞവർ പരിഭവം പറഞ്ഞു…
ഇതിൽ തന്റെ വിവാഹം അറിയിക്കാത്തതിനാൽ തന്നോട് പരിഭവം പറഞ്ഞ ആളുകളെയാണ് ഷിബു ഓർത്തിരിക്കുന്നത്. എന്താ അല്ലെ, ഇതൊക്കെയാണ് കഴിവ്.
Discussion about this post