ആഫ്രിക്കയിലെ എംസ്വതി എന്ന രാജ്യത്തെ ഭരണാധികാരിയായ എംസ്വാറ്റി മൂന്നാമന്‍ യുഎഇ തലസ്ഥാനമായ അബുദാബിയില്‍ കുടുംബവുമൊത്ത് എത്തിയ വീഡിയോ വീണ്ടും വൈറലാവുന്നു.
കഴിഞ്ഞ ജൂലൈയില്‍ രാജാവ് എത്തിയ വീഡിയോ ആണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയായിരിക്കുന്നത്. രാജാവ് കുടുംബവും പരിവാരങ്ങളും ഉള്‍പ്പെടെ വന്‍ പട തന്നെ അന്ന് അബുദാബിയിലെത്തിയിരുന്നു. പരമ്പരാഗത ശൈലിയിലുള്ള വസ്ത്രം ധരിച്ച രാജാവിനെ ചുറ്റുമുള്ളവര്‍ വണങ്ങുകയും സല്യൂട്ട് ചെയ്യുന്നതുമാണ് വീഡിയോ. തന്റെ 15 ഭാര്യമാർക്കൊപ്പവും 30 കുട്ടികൾക്കൊപ്പവുമാണ് എംസ്വതി വിമാനത്തിൽ വന്നിറങ്ങിയത്. ഏകദേശം 100 സഹായികളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
ഇതോടെ അബുദാബി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം അല്‍പ്പ നേരം തടസപ്പെട്ടു എന്നാണ് പ്രചാരണം. വിവിഐപികള്‍ ഒരുമിച്ച് എത്തിയതാണ് കാരണം. ചില ടെര്‍മിനലുകള്‍ അല്‍പ്പനരേത്തെക്ക് അടച്ചിടേണ്ടി വന്നു. 15 ഭാര്യമാരും 30 മക്കളും ഉള്‍പ്പെടെയാണ് രാജാവിനൊപ്പമുണ്ടായിരുന്നത്.
ആഫ്രിക്കന്‍ രാജ്യമാണ് ഇസ്വാറ്റിനി. നാലുഭാഗവും കരയാല്‍ ചുറ്റപ്പെട്ട കൊച്ചു രാജ്യം. ദക്ഷിണാഫ്രിക്കയും മൊസാംബികുമെല്ലാം അതിര്‍ത്തി രാജ്യങ്ങളാണ്. നേരത്തെ സ്വാസിലാന്റ് എന്നായിരുന്നു ഈ രാജ്യത്തിന്റെ പേര്. 2018ലാണ് ഔദ്യോഗികമായി പുനര്‍നാമകരണം ചെയ്തത്.
മുൻ രാജാവായ എംസ്വതി മൂന്നാമന്റെ പിതാവിന് 70ൽ അധികം ഭാര്യമാരുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. ചില വിവരങ്ങളനുസരിച്ച് അദ്ദേഹത്തിന് 210ൽ അധികം കുട്ടികളും ഏകദേശം 1000ൽ അധികം പേരക്കുട്ടികളും ഉണ്ടായിരുന്നു.
Discussion about this post