പാകിസ്താനിൽ ജാഫർ എക്‌സ്പ്രസിൽ വീണ്ടും സ്‌ഫോടനം. ബലൂചിസ്താൻ പ്രവശ്യയിലൂടെ ട്രെയിൻ കടന്നുപോകുമ്പോഴാണ് ആക്രമണം ഉണ്ടായത്. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റുവെന്നാണ് വിവരം. സിന്ധ്-ബലൂചിസ്ഥാൻ അതിർത്തിക്ക് സമീപമുള്ള സുൽത്താൻകോട്ട് പ്രദേശത്തിന് സമീപമാണ് ക്വെറ്റയിലേക്ക് പോകുന്ന ജാഫർ എക്‌സ്പ്രസ് ആക്രമിക്കപ്പെട്ടത്.
പാളത്തിൽ സ്ഥാപിച്ചിരുന്ന ഒരു ഇംപ്രൊവൈസ്ഡ് സ്‌പ്ലോസീവ് ഉപകരണം (ഐഇഡി) ആണ് സ്‌ഫോടനത്തിന് കാരണമായതെന്ന് റിപ്പോർട്ടുണ്ട്, ഇത് മൂലം ട്രെയിനിന്റെ ആറ് കോച്ചുകൾ പാളം തെറ്റിയെന്നാണ് വിവരം.
സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തി ബലൂച് സ്വാതന്ത്ര പോരാളികൾ രംഗത്തെത്തിയിട്ടുണ്ട്. പാക് സൈന്യത്തിലെ ഉദ്യോഗസ്ഥർ ട്രെയിനിൽ യാത്ര ചെയ്തതിനാലാണ് ആക്രമണം നടത്തിയതെന്ന് ബലൂച് റിപ്പബ്ലിക് ഗാർഡ് വ്യക്തമാക്കി.
പാകിസ്താൻ സൈന്യത്തിലെ ഉദ്യോഗസ്ഥർ യാത്ര ചെയ്തിരുന്ന സമയത്താണ് ട്രെയിൻ ആക്രമിക്കപ്പെട്ടത്. സ്‌ഫോടനത്തിന്റെ ഫലമായി നിരവധി സൈനികർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തു, കൂടാതെ ട്രെയിനിന്റെ ആറ് കോച്ചുകൾ പാളം തെറ്റിയെന്ന് ബലൂച് റിപ്പബ്ലിക്കൻ ഗാർഡ്‌സ് പ്രസ്താവനയിൽ പറഞ്ഞു. ‘ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ബിആർജി ഏറ്റെടുക്കുന്നു, ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യം വരെ അത്തരം പ്രവർത്തനങ്ങൾ തുടരുമെന്ന് പ്രഖ്യാപിക്കുന്നുവെന്നും സംഘടന വ്യക്തമാക്കി.
കഴിഞ്ഞ മാർച്ചിൽ ബലൂച് ലിബറേഷൻ ആർമിയുടെ നേതൃത്വത്തിൽ ജാഫർ എക്സ്പ്രസ് റാഞ്ചിയെ സംഭവമുണ്ടായിരുന്നു. ഏകദേശം 400-ഓളം ട്രെയിൻ യാത്രക്കാരെയാണ് അന്ന് ബലൂച് ആർമി ബന്ദികളാക്കിയത്.
Discussion about this post