വെള്ളിയാഴ്ച്ച, അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ നടക്കാൻ പോകുന്ന ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള രണ്ടാം ടെസ്റ്റിന് മുന്നോടിയായി ഇന്ന് വൈകുന്നേരം ഡൽഹിയിലെ തന്റെ വസതിയിലേക്ക് മുഴുവൻ ടീമിനെയും സപ്പോർട്ട് സ്റ്റാഫിനെയും അത്താഴത്തിന് ഹെഡ് കോച്ച് ഗൗതം ഗംഭീർ ക്ഷണിച്ചതായി റിപ്പോർട്ട്.
മത്സരത്തിന് മുന്നോടിയായി കളിക്കാർക്ക് വിശ്രമിക്കാനും സൗഹൃദം സ്ഥാപിക്കാനും വേണ്ടി, തന്റെ ഗാർഡൻ ഏരിയയിൽ ഒത്തുചേരലായി ഗംഭീർ അത്താഴം സംഘടിപ്പിക്കുമെന്ന് ബിസിസിഐയുമായി ബന്ധപ്പെട്ട ആളുകൾ അറിയിച്ചു. കാലാവസ്ഥ പ്രതികൂലമായി വന്നാൽ ഈ പരിപാടി ഒഴിവാക്കും. ഇന്ത്യയുടെ മുഖ്യ പരിശീലകനായി ചുമതലയേറ്റതിനുശേഷം ഗംഭീർ ഇങ്ങനെ നടത്തുന്ന ആദ്യ പരിപാടിയാണിത്.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ആദ്യ ടെസ്റ്റിലെ തകർപ്പൻ വിജയത്തിന് ശേഷം രണ്ട് മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യ 1-0 ന് മുന്നിലാണ്. സെഞ്ച്വറി നേടിയ രവീന്ദ്ര ജഡേജ, കെഎൽ രാഹുൽ, ധ്രുവ് ജുറൽ എന്നിവരുടെ പ്രകടനങ്ങളുടെ പിൻബലത്തിൽ ഇന്ത്യ വെസ്റ്റ് ഇൻഡീസിനെ ഇന്നിംഗ്‌സിനും 140 റൺസിനും പരാജയപ്പെടുത്തുക ആയിരുന്നു.
മൂന്ന് വിജയങ്ങളും ഒരു സമനിലയും രണ്ട് തോൽവികളുമായി ഇന്ത്യ നിലവിൽ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് നിൽക്കുന്നത്.
Discussion about this post