ആഭ്യന്തര ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവിൽ സെഞ്ചുറി നേടിയെങ്കിലും ഇന്ത്യൻ താരം പൃഥ്വി ഷാ വീണ്ടും വിവാദത്തിൽ. രഞ്ജി ട്രോഫി സീസണിന് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തിൽ മുംബൈയെ നേരിടുക ആയിരുന്നു ഷാ ഭാഗമായ മഹാരാഷ്ട്ര ടീം. മുൻ ടീമായ മുംബൈക്ക് എതിരെ കളിച്ചപ്പോൾ മികച്ച രീതിയിൽ കളിച്ചെങ്കിലും ഒരു ആവശ്യവുമില്ലാതെ അടുത്ത വിവാദത്തിന്റെ ഭാഗമായിരുന്നു.
സംഭവിച്ചത് ഇങ്ങനെ:
മുംബൈയിൽ അവസരം കിട്ടാതെ ഇരുന്ന സാഹചര്യത്തിൽ ടീം വിട്ട് മഹാരാഷ്ട്രയിൽ ചേർന്ന താരം ഏറെ പ്രതീക്ഷയോടെയാണ് ഒരുക്കങ്ങൾ ആരംഭിച്ചത്. മുംബൈ ബോളർമാരെ തകർത്തടിച്ചു ഷാ തകർപ്പൻ ബാറ്റിംഗ് പുറത്തെടുത്തു. എന്തായാലും 220 പന്തിൽ 181 റൺസെടുത്ത ഷാ ഒടുവിൽ ഇന്ത്യൻ താരം സർഫറാസ് ഖാന്റെ സഹോദരൻ മുഷീർ ഖാന്റെ പന്തിലാണ് പുറത്താകുന്നത്. അർഹിച്ച ഇരട്ട സെഞ്ച്വറി കിട്ടിയില്ലെങ്കിലും സീസൺ ആരംഭിക്കുന്നത് മുമ്പ് താരം കളിച്ചത് മനോഹര ഇന്നിങ്‌സായിരുന്നു.
ഷാ പുറത്തായതിന് പിന്നാലെ മുംബൈ താരങ്ങൾ നന്നായി ആഘോഷിച്ചു. ഇത് ഷായെ ദേഷ്യം പിടിപ്പിച്ചു. മുഷീർ ഖാനെ അടക്കം മുൻ ടീം അംഗങ്ങളെ ബാറ്റുവീശി അടിക്കാനൊരുങ്ങിയ ഷായെ, സഹ ബാറ്ററാണ് തടഞ്ഞത്. മുഷീറിന്റെ കോളറിൽ ഷാ പിടിച്ചതായും റിപ്പോർട്ടുണ്ട്. അമ്പയർമാർ കഷ്ടപ്പെട്ടാണ് തർക്കം അവസാനിപ്പിച്ചത്.
ഫിറ്റ്നസ് പ്രശ്ങ്ങളും അച്ചടക്ക കുറവും കാരണം ഇപ്പോൾ ഇന്ത്യൻ ടീമിന്റെ പ്ലാനിങ്ങിൽ പോലും ഇല്ലാത്ത ഷാ ഈ സീസണിൽ മികവ് കാണിച്ച് ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ്. അതിനിടയിലാണ് പുതിയ പണി.
Prithvi Shaw should let his bat do the talking. Why spoiling his career again and again pic.twitter.com/2ewvn6kB6g
— The last dance (@26lastdance) October 7, 2025
Discussion about this post