പാകിസ്ഥാൻ സ്പിന്നർ അബ്രാർ അഹമ്മദ് മുൻ ഇന്ത്യൻ താരം ശിഖർ ധവാനെ ഒരു ബോക്സിംഗ് മത്സരത്തിനായി വെല്ലുവിളിച്ചു രംഗത്ത് . ആറ് വിക്കറ്റുകൾ വീഴ്ത്തി ഏഷ്യാ കപ്പ് സീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ച അബ്രാറിനോട് ഒരു അഭിമുഖത്തിൽ തനിക്ക് ഇഷ്ടമില്ലാത്ത, ബോക്സിംഗ് റിംഗിൽ നേരിടാൻ ആഗ്രഹിക്കുന്ന ഒരു കളിക്കാരന്റെ പേര് പറയാൻ ആവശ്യപ്പെട്ടു. വൈറലായ ഒരു വീഡിയോയിൽ ധവാനെതിരെ അബ്രാർ പ്രകോപനപരമായ പരാമർശങ്ങൾ നടത്തുന്നത് കാണാം.
ഒരു അഭിമുഖത്തിൽ അവതാരകൻ താരത്തോട് ഇങ്ങനെ ചോദിച്ചു- “ബോക്സിംഗ് മത്സരത്തിൽ ആരെയാണ് നേരിടേണ്ടത്? ആരാണ് നിങ്ങളെ ദേഷ്യം പിടിപ്പിക്കുന്ന ആൾ? ഇതിന് മറുപടിയായി ” എനിക്ക് ബോക്‌സിംഗ് റിങിൽ ശിഖർ ധവാനെ എന്റെ മുന്നിൽ കിട്ടണം” താരം പറഞ്ഞു. അതേസമയം എന്തുകൊണ്ടാണ് അബ്രാർ ധവാന്റെ പേര് പറഞ്ഞതെന്ന് പക്ഷെ വ്യക്തമല്ല.
കഴിഞ്ഞ ആഴ്ച്ച കറാച്ചിയിൽ വെച്ചാണ് അബ്രാറിന്റെ വിവാഹം കഴിഞ്ഞത്. തിങ്കളാഴ്ച (ഒക്ടോബർ 6) നടന്ന വിവാഹ സൽക്കാരത്തിൽ നിരവധി പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾ പങ്കെടുത്തു. ചടങ്ങിൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാൻ മൊഹ്‌സിൻ നഖ്‌വി, ടെസ്റ്റ് ക്യാപ്റ്റൻ ഷാൻ മസൂദ്, ഫാസ്റ്റ് ബൗളർ ഷഹീൻ അഫ്രീദി, മറ്റ് പ്രമുഖ കളിക്കാരും ഉദ്യോഗസ്ഥരും ഭാഗമായിരുന്നു.
2017-ൽ കറാച്ചി കിംഗ്‌സിലൂടെ പാകിസ്ഥാൻ സൂപ്പർ ലീഗിൽ (പിഎസ്എൽ) അരങ്ങേറ്റം കുറിക്കുകയും 2022-ൽ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് ക്യാപ് നേടുകയും ചെയ്ത അബ്രാർ, അടുത്ത കുറച്ച് ദിവസങ്ങൾക്കുള്ളിൽ ലാഹോറിൽ നടക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കായി ടീമിൽ ചേരും.
ഒക്ടോബർ 12 മുതൽ ആരംഭിക്കുന്ന ഐസിസി വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് 2025-27 സൈക്കിളിന്റെ ഭാഗമായ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ട് ടെസ്റ്റ് പരമ്പരയ്ക്കായി പാകിസ്ഥാൻ സീനിയർ ബാറ്റ്‌സ്മാൻമാരായ ബാബർ അസമിനെയും മുഹമ്മദ് റിസ്വാനും തിരിച്ചുവിളിച്ചിട്ടുണ്ട്.
https://twitter.com/i/status/1970847926206501137
Discussion about this post