നവംബർ 21 മുതൽ ആരംഭിക്കാനിരിക്കുന്ന ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഓസ്‌ട്രേലിയൻ താരം പാറ്റ് കമ്മിൻസ് കളിക്കില്ല എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം മനസിലാകുന്നത്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പരമ്പരയിൽ കമ്മിൻസ് ഇല്ല എന്നത് ഓസ്‌ട്രേലിയൻ കാമോട്ടിനെ നിരാശപ്പെടുത്തുന്നു. എന്നിരുന്നാലും, ഇത് മാത്രമല്ല, നെറ്റ്സിൽ ബൗളിംഗ് പുനരാരംഭിച്ചിട്ടില്ലാത്തതിനാൽ കമ്മിൻസ് ശേഷിച്ച മത്സരങ്ങളിലും ഉണ്ടാകുമോ എന്നുള്ളത് കണ്ടറിയണം. ഇപ്പോഴിതാ ഓസ്‌ട്രേലിയ ക്രിക്കറ്റ് ടീം വിട്ട് തങ്ങൾക്കായി മാത്രം കളിക്കാൻ ഐപിഎൽ ഫ്രാഞ്ചൈസി തങ്ങളെ സമീപിച്ചെന്നും ആ ഓഫർ വേണ്ട എന്ന് വെച്ചെന്നും പറഞ്ഞിരിക്കുകയാണ് കമ്മിൻസും മറ്റൊരു ഓസ്‌ട്രേലിയൻ താരം ഹെഡും.
ദി ഏജ് റിപ്പോർട്ട് പ്രകാരം, ലോകമെമ്പാടുമുള്ള വിവിധ ടി20 ലീഗുകളിൽ പ്രതിനിധീകരിക്കുന്നതിനും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കുന്നതിനുമായി ഒരു ഐപിഎൽ ഫ്രാഞ്ചൈസി 10 മില്യൺ യുഎസ് ഡോളർ (INR 58 കോടി) ഓഫർ നൽകി ഓസീസ് ജോഡിയെ അനൗപചാരികമായി സമീപിച്ചു. എന്നിരുന്നാലും, അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്നതിൽ പ്രതിജ്ഞാബദ്ധരായി തുടരുന്നതിനാൽ സീനിയർ ജോഡി ഓഫർ നിരസിക്കുക ആയിട്ടുണ്.
ബിഗ് ബാഷ് ലീഗ് സ്വകാര്യവൽക്കരിക്കുന്നതിനെക്കുറിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയയും മറ്റ് പങ്കാളികളും തമ്മിലുള്ള ചർച്ചകൾക്കിടെയാണ് ഈ വെളിപ്പെടുത്തൽ ഉണ്ടായത് എന്നത് ശ്രദ്ധേയമാണ്. പാറ്റ് കമ്മിൻസും ട്രാവിസ് ഹെഡും സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ ഭാഗമായിട്ടാണ് കളിക്കുന്നത്. എന്നാൽ കരാർ ഓഫർ ചെയ്തത് ഹൈദരാബാദ് ആണോ അതോ മറ്റേതെങ്കിലും ഫ്രാഞ്ചൈസിയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.
Discussion about this post