2025 മെയ് 24 നാൻ ശുഭ്മാൻ ഗിൽ ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനായി നിയമിതനായത്., 2025 ജൂൺ 20 ന് ലീഡ്സിൽ ഇംഗ്ലണ്ടിനെതിരെ അദ്ദേഹം ടെസ്റ്റ് ക്യാപ്റ്റനായി അരങ്ങേറ്റം കുറിച്ചു. എന്നാൽ ഇന്ത്യയെ നയിച്ച ആദ്യ ടെസ്റ്റിൽ ടോസ് നേടാൻ ഗില്ലിന് കഴിഞ്ഞില്ല. പിന്നാലെ ക്യാപ്റ്റനെന്ന നിലയിൽ ഇംഗ്ലണ്ടിൽ നടന്ന അഞ്ച് ടോസുകളിൽ ഒന്നിൽ പോലും അദ്ദേഹത്തിന് വിജയിക്കാൻ കഴിഞ്ഞില്ല.
കഴിഞ്ഞയാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെയാണ് ഇന്ത്യയിൽ ക്യാപ്റ്റനെന്ന നിലയിൽ അദ്ദേഹത്തിന്റെ ആദ്യ ടെസ്റ്റ് മത്സരം നടന്നത്, ആ മത്സരത്തിലും അദ്ദേഹം ടോസ് തോറ്റു. എന്നാൽ ഒടുവിൽ, ആറ് മത്സരങ്ങൾക്ക് ശേഷം, ഇന്ന് ഡൽഹിയിൽ നടന്ന മത്സരത്തിൽ ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയിൽ ഗിൽ ആദ്യ ടോസ് നേടി. ഇതിന് പിന്നാലെ ഇന്ത്യയുടെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറും സഹതാരങ്ങളും സന്തോഷം കൊണ്ട് പുഞ്ചിരിക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ് .
ടോസ് നേടുന്നതിനു മുമ്പ് ഏറ്റവും കൂടുതൽ ടെസ്റ്റുകൾ കളിച്ച ക്യാപ്റ്റനെന്ന റെക്കോർഡ് മുൻ ന്യൂസിലൻഡ് ക്രിക്കറ്റ് താരം ബെവൻ കോങ്ഡണിന്റെ പേരിലാണ്. ക്യാപ്റ്റനെന്ന നിലയിൽ കോങ്ഡൺ തന്റെ ഏഴ് ടെസ്റ്റിന് ശേഷമാണ് ഒന്നിൽ ജയിച്ചത്. ക്യാപ്റ്റനെന്ന നിലയിൽ ആദ്യ ആറ് ടെസ്റ്റുകളിലും ടോസ് നഷ്ടപ്പെടുത്തിയ ടോം ലാതാമിനൊപ്പം ഗിൽ രണ്ടാം സ്ഥാനത്താണ് ലിസ്റ്റിൽ നിൽക്കുന്നത്.
ടോസ് നേടുന്നതിനു മുമ്പ് ക്യാപ്റ്റനെന്ന നിലയിൽ ഏറ്റവും കൂടുതൽ ടെസ്റ്റുകൾ
7 – ബെവൻ കോങ്ഡൺ (ന്യൂസിലൻഡ്)
6 – ടോം ലാതം (ന്യൂസിലൻഡ്)
6 – ശുഭ്മാൻ ഗിൽ (ഇന്ത്യ)
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യൻ ടീമിൽ ഇന്ന് മാറ്റങ്ങൾ ഒന്നുമില്ല.
https://twitter.com/i/status/1976492099467161651
https://twitter.com/i/status/1976500944683561120
Discussion about this post