ന്യൂഡൽഹി : അഫ്ഗാനിസ്ഥാന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ഇന്ത്യയെന്ന് താലിബാൻ വിദേശകാര്യ മന്ത്രി. അഫ്ഗാൻ മണ്ണിൽ നിന്നും ആരും ഇന്ത്യയ്ക്കെതിരായ പ്രവർത്തനങ്ങൾ നടത്തില്ല. ഇന്ത്യക്കെതിരെ നിൽക്കുന്നവരെ തങ്ങളും എതിർക്കും എന്നും ഒരാഴ്ചത്തെ ഇന്ത്യ സന്ദർശനത്തിനെത്തിയ താലിബാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി വ്യക്തമാക്കി.
താലിബാൻ വിദേശകാര്യമന്ത്രി അമീർ ഖാൻ മുത്തഖി ഇന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി. കാബൂളിലെ എംബസി വീണ്ടും തുറക്കാൻ ഇന്ത്യ ഒരുങ്ങുകയാണെന്ന് എസ് ജയശങ്കർ അറിയിച്ചു. അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തതിനുശേഷം ന്യൂഡൽഹിയും കാബൂളും തമ്മിലുള്ള ഏറ്റവും ഉയർന്ന തലത്തിലുള്ള ആശയവിനിമയമായിരുന്നു പിന്നെ ഇന്ത്യൻ വിദേശകാര്യ മന്ത്രിയും അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രിയും തമ്മിൽ നടത്തിയത്.
“അടുത്തിടെ അഫ്ഗാനിസ്ഥാനിൽ ഭൂകമ്പം ഉണ്ടായപ്പോൾ, ആദ്യം സഹായം അയച്ചത് ഇന്ത്യയായിരുന്നു. അഫ്ഗാനിസ്ഥാൻ ഇന്ത്യയെ ഒരു അടുത്ത സൗഹൃദ രാഷ്ട്രമായിട്ടാണ് കാണുന്നത്. ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള കൂടുതൽ ശക്തമാക്കണം എന്നാണ് അഫ്ഗാൻ ജനത ആഗ്രഹിക്കുന്നത്. ഈ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തും. വ്യാപാരവും ജനങ്ങൾ തമ്മിലുള്ള ബന്ധവും ഉൾപ്പെടെ പരസ്പര ബഹുമാനത്തിൽ അധിഷ്ഠിതമായ ഒരു ബന്ധം ഇന്ത്യയുമായി അഫ്ഗാനിസ്ഥാൻ ആഗ്രഹിക്കുന്നു” എന്നും താലിബാൻ വിദേശകാര്യ മന്ത്രി വ്യക്തമാക്കി.
Discussion about this post